మీరు బలినర్పిం చునాడైనను మరునాడైనను దాని తినవలెను. మూడవ నాటివరకు మిగిలియున్న దానిని అగ్నితో కాల్చివేయ వలెను.
ലേവ്യപുസ്തകം 7:11-17
11
യഹോവേക്കു അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു
12
അതിനെ സ്തോത്രമായി അര്‍പ്പിക്കുന്നു എങ്കില്‍ അവന്‍ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേര്‍ത്തു കുതിര്‍ത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്‍പ്പിക്കേണം.
13
സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അര്‍പ്പിക്കേണം.
14
ആ എല്ലാവഴിപാടിലും അതതു വകയില്‍ നിന്നു ഒരോന്നു യഹോവേക്കു നീരാജനാര്‍പ്പണമായിട്ടു അര്‍പ്പിക്കേണം; അതു സമാധാന യാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
15
എന്നാല്‍ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അര്‍പ്പിക്കുന്ന ദിവസത്തില്‍ തന്നേ തിന്നേണം; അതില്‍ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.
16
അര്‍പ്പിക്കുന്ന യാഗം ഒരു നേര്‍ച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കില്‍ യാഗം അര്‍പ്പിക്കുന്ന ദിവസത്തില്‍ തന്നേ അതു തിന്നേണം; അതില്‍ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.
17
യാഗമാംസത്തില്‍ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില്‍ ഇട്ടു ചുട്ടുകളയേണം.