నీ సహోదరి మానాచ్ఛాదనమును, అనగా ఇంటిలో పుట్టిన దేమి వెలుపట పుట్టినదేమి నీ తండ్రి కుమార్తెయొక్క యైనను నీ తల్లి కుమార్తెయొక్కయైనను మానాచ్ఛాదనమును తీయకూడదు.
ലേവ്യപുസ്തകം 20:17
ഒരു പുരഷന്‍ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവള്‍ അവന്റെ നഗ്നത കാണുകയും ചെയ്താല്‍ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പില്‍വെച്ചു തന്നേ സംഹരിച്ചുകളയേണം; അവന്‍ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന്‍ തന്റെ കുറ്റം വഹിക്കും.
അവന്‍ ഭക്ഷിക്കേണ്ടതിന്നു അവള്‍ അവയെ അവന്റെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ പിടിച്ചു അവളോടുസഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
12
അവള്‍ അവനോടുഎന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലില്‍ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.
13
എന്റെ അവമാനം ഞാന്‍ എവിടെ കൊണ്ടുപോയി വേക്കും? നീയും യിസ്രായേലില്‍ വഷളന്മാരുടെ കൂട്ടത്തില്‍ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവന്‍ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
14
എന്നാല്‍ അവന്‍ , അവളുടെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ, അവളെക്കാള്‍ ബലമുള്ളവനാകകൊണ്ടു ബലാല്‍ക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.
ഒരുത്തന്‍ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; മറ്റൊരുത്തന്‍ തന്റെ മരുമകളെ ദുര്‍മ്മര്യാദ പ്രവര്‍ത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന്‍ നിന്നില്‍വെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.