హేయమైన
ലേവ്യപുസ്തകം 18:3
നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുതു; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.
ലേവ്യപുസ്തകം 18:26
ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു
ലേവ്യപുസ്തകം 18:27
നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;
ലേവ്യപുസ്തകം 20:23
ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവര്‍ എനിക്കു അറെപ്പായി തീര്‍ന്നു.
ആവർത്തനം 18:9-12
9
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ളേച്ഛതകള്‍ നീ പഠിക്കരുതു.
10
തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍ , പ്രശ്നക്കാരന്‍ , മുഹൂര്‍ത്തക്കാരന്‍ , ആഭിചാരകന്‍ , ക്ഷുദ്രക്കാരന്‍ ,
11
മന്ത്രവാദി, വെളിച്ചപ്പാടന്‍ , ലക്ഷണം പറയുന്നവന്‍ , അജ്ഞനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു.
12
ഈ കാര്യങ്ങള്‍ ചെയ്യുന്നവനെല്ലാം യഹോവേക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകള്‍ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നു.
I am
ലേവ്യപുസ്തകം 18:2
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
ലേവ്യപുസ്തകം 18:4
എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.