దేశాచారముల చొప్పున
സങ്കീർത്തനങ്ങൾ 106:35
അവര്‍ ജാതികളോടു ഇടകലര്‍ന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
യെഹെസ്കേൽ 20:7
അവരോടുനിങ്ങള്‍ ഔരോരുത്തനും താന്താന്റെ കണ്ണിന്മുമ്പില്‍ ഇരിക്കുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിന്‍ ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.
യെഹെസ്കേൽ 20:8
അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ ഇരുന്നു; അവരില്‍ ഒരുത്തനും തന്റെ കണ്ണിന്മുമ്പില്‍ ഇരുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാല്‍ ഞാന്‍ മിസ്രയീംദേശത്തിന്റെ നടുവില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നും അരുളിച്ചെയ്തു.
യെഹെസ്കേൽ 23:8
മിസ്രയീമില്‍നിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവള്‍ വിട്ടില്ല; അവര്‍ അവളുടെ യൌവനത്തില്‍ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേല്‍ ചൊരിഞ്ഞു.
എഫെസ്യർ 5:7-11
7
നിങ്ങള്‍ അവരുടെ കൂട്ടാളികള്‍ ആകരുതു.
8
മുമ്പെ നിങ്ങള്‍ ഇരുളായിരുന്നു; ഇപ്പോഴോ കര്‍ത്താവില്‍ വെളിച്ചം ആകുന്നു.
9
കര്‍ത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍ .
10
സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
11
ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.
1 പത്രോസ് 4:2-4
2
ജഡത്തില്‍ കഷ്ടമനുഭവിച്ചവന്‍ ജഡത്തില്‍ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങള്‍ക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.
3
കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധര്‍മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
4
ദുര്‍ന്നടപ്പിന്റെ അതേ കവിച്ചലില്‍ നിങ്ങള്‍ അവരോടു ചേര്‍ന്നു നടക്കാതിരിക്കുന്നതു അപൂര്‍വ്വം എന്നുവെച്ചു അവര്‍ ദുഷിക്കുന്നു.
and after
ലേവ്യപുസ്തകം 20:23
ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവര്‍ എനിക്കു അറെപ്പായി തീര്‍ന്നു.
പുറപ്പാട് 23:24
അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികള്‍ പോലെ പ്രവര്‍ത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകര്‍ത്തുകളയേണം.
ആവർത്തനം 12:4
നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തില്‍ സേവിക്കേണ്ടതല്ല.
ആവർത്തനം 12:30
അവര്‍ നിന്റെ മുമ്പില്‍നിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയില്‍ അകപ്പെടുകയും ഈ ജാതികള്‍ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളേണം.
ആവർത്തനം 12:31
നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവര്‍ തങ്ങളുടെ ദേവപൂജയില്‍ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കും അഗ്നിപ്രവേശം ചെയ്യിച്ചു വല്ലോ.
യിരെമ്യാവു 10:2
ഈ നിയമത്തിന്റെ വചനങ്ങളെ നിങ്ങള്‍ കേട്ടു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പ്രസ്താവിപ്പിന്‍ .
യിരെമ്യാവു 10:3
നീ അവരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന്‍ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍ .
റോമർ 12:2
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍ .