Do not
സംഖ്യാപുസ്തകം 6:3
വീഞ്ഞും മദ്യവും വര്‍ജ്ജിച്ചിരിക്കേണംവീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.
സംഖ്യാപുസ്തകം 6:20
പുരോഹിതന്‍ അവയെ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദര്‍ച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.
സദൃശ്യവാക്യങ്ങൾ 31:4
വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കും കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാര്‍ക്കും അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാര്‍ക്കും കൊള്ളരുതു.
സദൃശ്യവാക്യങ്ങൾ 31:5
അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
യെശയ്യാവ് 28:7
എന്നാല്‍ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവര്‍ ദര്‍ശനത്തില്‍ പിഴെച്ചു ന്യായവിധിയില്‍ തെറ്റിപ്പോകുന്നു.
യിരെമ്യാവു 35:5
യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതുഞാന്‍ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില്‍ പോകുവാന്‍ കഴിവില്ല.
യിരെമ്യാവു 35:6
ആകയാല്‍ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളില്‍നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില്‍ ഉപവാസദിവസത്തില്‍ തന്നേ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലായെഹൂദയും കേള്‍ക്കെ നീ അതു വായിക്കേണം.
യെഹെസ്കേൽ 44:21
യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ചു അകത്തെ പ്രാകാരത്തില്‍ കടക്കരുതു.
ലൂക്കോസ് 1:15
അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വലിയവന്‍ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്‍ഭത്തില്‍വെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
എഫെസ്യർ 5:18
വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീര്‍ത്തനങ്ങളാലും
1 തിമൊഥെയൊസ് 3:3
മദ്യപ്രിയനും തല്ലുകാരനും അരുതു;
1 തിമൊഥെയൊസ് 3:8
അവ്വണ്ണം ശുശ്രൂഷകന്മാര്‍ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുര്‍ല്ലാഭമോഹികളും അരുതു.
1 തിമൊഥെയൊസ് 5:23
മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്‍ക.
തീത്തൊസ് 1:7
അദ്ധ്യക്ഷന്‍ ദൈവത്തിന്റെ ഗൃഹവിചാരകനാകയാല്‍ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുര്‍ല്ലാഭമോഹിയും അരുതു.
it shall be
ലേവ്യപുസ്തകം 3:17
മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.