Uncover
ലേവ്യപുസ്തകം 13:45
വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണംഅവന്റെ തല മൂടാതിരിക്കേണം; അവന്‍ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന്‍ അശുദ്ധന്‍ എന്നു വിളിച്ചുപറകയും വേണം.
ലേവ്യപുസ്തകം 21:1-15
1
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുഅഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാല്‍പുരോഹിതന്‍ തന്റെ ജനത്തില്‍ ഒരുവന്റെ ശവത്താല്‍ തന്നെത്താന്‍ മലിനമാക്കരുതു.
2
എന്നാല്‍ തന്റെ അമ്മ, അപ്പന്‍ , മകന്‍ , മകള്‍, സഹോദരന്‍ ,
3
തനിക്കടുത്തവളും ഭര്‍ത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാര്‍ച്ചക്കാരാല്‍ അവന്നു മലിനനാകാം.
4
അവന്‍ തന്റെ ജനത്തില്‍ പ്രമാണിയായിരിക്കയാല്‍ തന്നെത്താന്‍ മലിനമാക്കി അശുദ്ധനാക്കരുതു.
5
അവര്‍ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തില്‍ മുറിവുണ്ടാക്കുകയും അരുതു;
6
തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവര്‍ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിക്കുന്നു; ആകയാല്‍ അവര്‍ വിശുദ്ധന്മാരായിരിക്കേണം.
7
വേശ്യയെയോ ദുര്‍ന്നടപ്പുകാരത്തിയെയോ അവര്‍ വിവാഹം കഴിക്കരുതു; ഭര്‍ത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവന്‍ തന്റെ ദൈവത്തിന്നു വിശുദ്ധന്‍ ആകുന്നു.
8
അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിന്റെ ദൈവത്തിന്നു ഭോജനം അര്‍പ്പിക്കുന്നവനാകയാല്‍ നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന്‍ വിശുദ്ധന്‍ ആകുന്നു.
9
പുരോഹിതന്റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നെത്താന്‍ അശുദ്ധയാക്കിയാല്‍ അവള്‍ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.
10
അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില്‍ മഹാ പുരോഹിതനായവന്‍ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.
11
അവന്‍ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.
12
വിശുദ്ധമന്ദിരം വിട്ടു അവന്‍ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെ മേല്‍ ഇരിക്കുന്നു; ഞാന്‍ യഹോവ ആകുന്നു.
13
കന്യകയായ സ്ത്രീയെ മാത്രമേ അവന്‍ വിവാഹം കഴിക്കാവു.
14
വിധവ, ഉപേക്ഷിക്കപ്പെട്ടവള്‍, ദുര്‍ന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവന്‍ വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.
15
അവന്‍ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയില്‍ അശുദ്ധമാക്കരുതു; ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
പുറപ്പാട് 33:5
നിങ്ങള്‍ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാന്‍ ഒരു നിമിഷനേരം നിന്റെ നടുവില്‍ നടന്നാല്‍ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാന്‍ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേല്‍ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
സംഖ്യാപുസ്തകം 5:18
പുരോഹിതന്‍ സ്ത്രീയെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യില്‍ വെക്കേണം; പുരോഹിതന്റെ കയ്യില്‍ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.
സംഖ്യാപുസ്തകം 6:6
അവന്‍ യഹോവേക്കു തന്നെത്താന്‍ സമര്‍പ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കല്‍ ചെല്ലരുതു;
സംഖ്യാപുസ്തകം 6:7
അപ്പന്‍ , അമ്മ, സഹോദരന്‍ , സഹോദരി എന്നിവരില്‍ ആരെങ്കിലും മരിക്കുമ്പോള്‍ അവരാല്‍ അവന്‍ തന്നെത്താന്‍ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീര്‍വ്രതം അവന്റെ തലയില്‍ ഇരിക്കുന്നു;
സംഖ്യാപുസ്തകം 14:6
ദേശത്തെ ഒറ്റുനോക്കിയവരില്‍ നൂന്റെ മകന്‍ യോശുവയും യെഫുന്നയുടെ മകന്‍ കാലേബും വസ്ത്രം കീറി,
ആവർത്തനം 33:9
അവന്‍ അപ്പനെയും അമ്മയെയും കുറിച്ചുഞാന്‍ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവന്‍ ആദരിച്ചില്ല; സ്വന്തമക്കളെന്നോര്‍ത്തതുമില്ല. നിന്റെ വചനം അവര്‍ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊള്‍കയും ചെയ്തു.
യിരെമ്യാവു 7:29
യെഹെസ്കേൽ 24:16
മനുഷ്യപുത്രാ, ഞാന്‍ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാല്‍ നിങ്കല്‍നിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീര്‍ വാര്‍ക്കുംകയോ ചെയ്യരുതു.
യെഹെസ്കേൽ 24:17
നീ മൌനമായി നെടുവീര്‍പ്പിട്ടുകൊള്‍ക; മൃതവിലാപം കഴിക്കരുതു; തലെക്കു തലപ്പാവു കെട്ടി കാലിന്നു ചെരിപ്പിടുക; അധരം മൂടരുതു; മറ്റുള്ളവര്‍ കൊടുത്തയക്കുന്ന അപ്പം തിന്നുകയും അരുതു.
മീഖാ 1:16
നിന്റെ ഔമനക്കുഞ്ഞുകള്‍നിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവര്‍ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.
ఆగ్రహపడకుండు నట్లును
സംഖ്യാപുസ്തകം 16:22
അപ്പോള്‍ അവര്‍ കവിണ്ണുവീണുസകലജനത്തിന്റെയും ആത്മാക്കള്‍ക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്തതിന്നു നീ സര്‍വ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16:41-47
41
പിറ്റെന്നാള്‍ യിസ്രായേല്‍മക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തുനിങ്ങള്‍ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
42
ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോള്‍ അവര്‍ സമാഗമനക്കുടാരത്തിന്റെ നേരെ നോക്കിമേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു.
43
അപ്പോള്‍ മോശെയും അഹരോനും സമാഗമനക്കുടാരത്തിന്റെ മുമ്പില്‍ ചെന്നു.
44
യഹോവ മോശെയോടുഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന്‍ ;
45
ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള്‍ അവര്‍ കവിണ്ണുവീണു.
46
മോശെ അഹരോനോടുനീ ധൂപകലശം എടുത്തു അതില്‍ യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്‍ഗ്ഗവും ഇട്ടു വേഗത്തില്‍ സഭയുടെ മദ്ധ്യേ ചെന്നു അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയില്‍നിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
47
മോശെ കല്പിച്ചതുപോലെ അഹരോന്‍ കലശം എടുത്തു സഭയുടെ നടുവിലേക്കു ഔടി, ബാധ ജനത്തിന്റെ ഇടയില്‍ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,
യോശുവ 7:1
എന്നാല്‍ യിസ്രായേല്‍മക്കള്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു; യെഹൂദാഗോത്രത്തില്‍ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ ശപഥാര്‍പ്പിതവസ്തുവില്‍ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേല്‍മക്കളുടെ നേരെ ജ്വലിച്ചു.
യോശുവ 7:11
യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; ഞാന്‍ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവര്‍ ലംഘിച്ചിരിക്കുന്നു; അവര്‍ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങള്‍ക്കിടയില്‍ അതു വെച്ചിരിക്കുന്നു.
യോശുവ 22:18
നിങ്ങള്‍ ഇന്നു യഹോവയെ വിട്ടു മാറുവാന്‍ പോകുന്നുവോ? നിങ്ങള്‍ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവന്‍ യിസ്രായേലിന്റെ സര്‍വ്വസഭയോടും കോപിപ്പാന്‍ സംഗതിയാകും.
യോശുവ 22:20
സേരഹിന്റെ മകനായ ആഖാന്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ചു ഒരു കുറ്റം ചെയ്കയാല്‍ കോപം യിസ്രായേലിന്റെ സര്‍വ്വസഭയുടെയും മേല്‍ വീണില്ലയോ? അവന്‍ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താല്‍ നശിച്ചതു.
2 ശമൂവേൽ 24:1
യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചുനീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കും വിരോധമായി ദാവീദിന്നു തോന്നിച്ചു.
2 ശമൂവേൽ 24:15-17
15
അങ്ങനെ യഹോവ യിസ്രായേലില്‍ രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാന്‍ മുതല്‍ ബേര്‍-ശേബവരെ ജനത്തില്‍ എഴുപതിനായിരം പേര്‍ മരിച്ചുപോയി.
16
എന്നാല്‍ ദൈവദൂതന്‍ യെരൂശലേമിനെ ബാധിപ്പാന്‍ അതിന്മേല്‍ കൈനീട്ടിയപ്പോള്‍ യഹോവ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോടുമതി, നിന്റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതന്‍ , യെബൂസ്യന്‍ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
17
ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടുഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകള്‍ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുപറഞ്ഞു.