ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
యెహోవా మోషేచేత ఇశ్రాయేలీయులకు ఆజ్ఞాపించిన సమస్త విధు లను మీరు వారికి బోధించుటకును ఇది మీ తరతరములకు నిత్యమైనకట్టడ.
ആവർത്തനം 24:8
കുഷ്ഠരോഗത്തിന്റെ ബാധാകാര്യത്തില് ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാര് നിങ്ങള്‍ക്കു ഉപദേശിച്ചു തരുന്നതുപോലെ ഒക്കെയും ചെയ്വാനും ജാഗ്രതയായിരിക്കേണം; ഞാന്‍ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങള്‍ ചെയ്യേണം.
ആവർത്തനം 33:10
അവര്‍ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവര്‍ നിന്റെ സന്നിധിയില്‍ സുഗന്ധ ധൂപവും യാഗപീഠത്തിന്മേല്‍ സര്വ്വാംഗഹോമവും അര്‍പ്പിക്കും.
2 ദിനവൃത്താന്തം 17:9
അവര്‍ യെഹൂദയില്‍ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യില്‍ ഉണ്ടായിരുന്നു; അവര്‍ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.
2 ദിനവൃത്താന്തം 30:22
യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയില്‍ സാമര്‍ത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവര്‍ സമാധാനയാഗങ്ങള്‍ അര്‍പ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
നെഹെമ്യാവു 8:2
ഏഴാം മാസം ഒന്നാം തിയ്യതി എസ്രാ പുരോഹിതന് പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാന്‍ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു,
നെഹെമ്യാവു 8:8
ഇങ്ങനെ അവര്‍ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേള്‍പ്പിക്കയും വായിച്ചതു ഗ്രഹിപ്പാന്‍ തക്കവണ്ണം അര്‍ത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.
നെഹെമ്യാവു 9:13
നീ സീനായിമലമേല്‍ ഇറങ്ങി ആകാശത്തുനിന്നു അവരോടു സംസാരിച്ചു അവകൂ ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.
നെഹെമ്യാവു 9:14
നിന്റെ വിശുദ്ധ ശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെമുഖാന്തരം അവര്‍ക്കും കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചു കൊടുത്തു.
യിരെമ്യാവു 2:8
യഹോവ എവിടെ എന്നു പുരോഹിതന്മാര് അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാര്‍ എന്നെ അറിഞ്ഞില്ല; ഇടയന്മാര് എന്നോടു അതിക്രമം ചെയ്തുപ്രവാചകന്മാര്‍ ബാല്‍മുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേര്‍ന്നുനടന്നു.
മലാഖി 2:7
പുരോഹിതന് സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാല് അവന്റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 20:27
ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാന്‍ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.
1 തെസ്സലൊനീക്യർ 4:2
ഞങ്ങള്‍ കര്‍ത്താവായ യേശുവിന്റെ ആജ്ഞയാല്‍ ഇന്ന കല്പനകളെ തന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.