నీవు చూచిన రెండు కొమ్ములుగల ఆ పొట్టేలున్నదే, అది మాదీయులయొక్కయు పారసీకుల యొక్కయు రాజులను సూచించుచున్నది.
ദാനീയേൽ 8:3
ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നിലക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.
ദാനീയേൽ 11:1
ഞാനോ മേദ്യനായ ദാര്‍യ്യാവേശിന്റെ ഒന്നാം ആണ്ടില്‍ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.
ദാനീയേൽ 11:2
ഇപ്പോഴോ, ഞാന്‍ നിന്നോടു സത്യം അറിയിക്കാംപാര്‍സിദേശത്തു ഇനി മൂന്നു രാജാക്കന്മാര്‍ എഴുന്നേലക്കും; നാലാമത്തവന്‍ എല്ലാവരിലും അധികം ധനവാനായിരിക്കും; അവന്‍ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോള്‍ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.