ബേല്‍ശസ്സര്‍ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോള്‍, തന്റെ അപ്പനായ നെബൂഖദ്നേസര്‍ യെരൂശലേമിലെ മന്ദിരത്തില്‍നിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊന്‍ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയില്‍ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാന്‍ കല്പിച്ചു.
കര്‍ത്താവു എന്നോടുനീ ചെന്നു ഒരു കാവല്‍ക്കാരനെ നിര്‍ത്തിക്കൊള്‍ക; അവന്‍ കാണുന്നതു അറിയിക്കട്ടെ.
7
ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോള്‍ അവന്‍ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.
8
അവന്‍ ഒരു സിംഹംപോലെ അലറികര്‍ത്താവേ, ഞാന്‍ പകല്‍ ഇടവിടാതെ കാവല്‍നിലക്കുന്നു; രാത്രി മുഴുവനും ഞാന്‍ കാവല്‍ കാത്തുകൊണ്ടിരുന്നു.
9
ഇതാ, ഒരു കൂട്ടം കുതിരച്ചേവകര്‍; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേല്‍ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകര്‍ന്നു കിടക്കുന്നു എന്നും അവന്‍ പറഞ്ഞു.
പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്നു ഒരു ദിവസത്തില്‍ തന്നേ നിനക്കു ഭവിക്കും; നിന്റെ ക്ഷുദ്രപ്രയോഗങ്ങള്‍ എത്ര പെരുകിയിരുന്നാലും നിന്റെ ആഭിചാരങ്ങള്‍ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കയില്ല.
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടില്‍ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേല്‍രാജാവായ എവീല്‍-മെരോദക്‍ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടില്‍ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തില്‍നിന്നു വിടുവിച്ചു,