രാജാവു ഉറക്കെ വിളിച്ചുആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാന്‍ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടുആരെങ്കിലും ഈ എഴുത്തു വായിച്ചു അര്‍ത്ഥം അറിയിച്ചാല്‍, അവന്‍ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്‍ മാലയും ധരിച്ചു, രാജ്യത്തില്‍ മൂന്നാമനായി വാഴും എന്നു കല്പിച്ചു.
എന്നാല്‍ അര്‍ത്ഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാന്‍ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാല്‍ ഈ എഴുത്തു വായിച്ചു, അതിന്റെ അര്‍ത്ഥം അറിയിപ്പാന്‍ നിനക്കു കഴിയുമെങ്കില്‍ നീ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും.