Thy
ദാനീയേൽ 5:31
മേദ്യനായ ദാര്‍യ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
ദാനീയേൽ 6:28
എന്നാല്‍ ദാനീയേല്‍ ദാര്‍യ്യാവേശിന്റെ വാഴ്ചയിലും പാര്‍സിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.
ദാനീയേൽ 8:3
ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നിലക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.
ദാനീയേൽ 8:4
ആ ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിന്നും അതിന്റെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; അതിന്റെ കയ്യില്‍നിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു.
ദാനീയേൽ 8:20
രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന്‍ പാര്‍സ്യ രാജാക്കന്മാരെ കുറിക്കുന്നു.
ദാനീയേൽ 9:1
കല്ദയ രാജ്യത്തിന്നു രാജാവായിത്തീര്‍ന്നവനും മേദ്യസന്തതിയില്‍ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്‍യ്യാവേശിന്റെ ഒന്നാം ആണ്ടില്‍,
യെശയ്യാവ് 13:17
ഞാന്‍ മേദ്യരെ അവര്‍ക്കും വിരോധമായി ഉണര്‍ത്തും; അവര്‍ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നില്‍ അവര്‍ക്കും താല്പര്യവുമില്ല.
യെശയ്യാവ് 21:2
കഠിനമായോരു ദര്‍ശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവര്‍ച്ചക്കാരന്‍ കവര്‍ച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊള്‍ക; അതിന്റെ ഞരക്കമൊക്കെയും ഞാന്‍ നിര്‍ത്തിക്കളയും.
യെശയ്യാവ് 45:1
യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു--അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകള്‍ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകള്‍ അടയാതിരിക്കേണ്ടതിന്നും ഞാന്‍ അവന്റെ വലങ്കൈ പിടിച്ചിരക്കുന്നു--
യെശയ്യാവ് 45:2
ഞാന്‍ നിനക്കു മുമ്പായി ചെന്നു ദുര്‍ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്‍ത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.