ఒక మనుష్యుడున్నాడు
ദാനീയേൽ 2:47
നീ ഈ രഹസ്യം വെളിപ്പെടുത്തുവാന്‍ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികര്‍ത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
ദാനീയേൽ 4:8
ഒടുവില്‍ എന്റെ ദേവന്റെ നാമദേധപ്രകാരം ബേല്‍ത്ത് ശസ്സര്‍ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേല്‍ എന്റെ മുമ്പില്‍ വന്നു; അവനോടു ഞാന്‍ സ്വപ്നം വിവരിച്ചതെന്തെന്നാല്‍
ദാനീയേൽ 4:9
മന്ത്രവാദിശ്രേഷ്ഠനായ ബേല്‍ത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാന്‍ അറിയുന്നതുകൊണ്ടു ഞാന്‍ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അര്‍ത്ഥവും പറക.
ദാനീയേൽ 4:18
നെബൂഖദ്നേസര്‍രാജാവായ ഞാന്‍ ഈ സ്വപ്നം കണ്ടു; എന്നാല്‍ ബേല്‍ത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാര്‍ക്കും ആര്‍ക്കും അതിന്റെ അര്‍ത്ഥം അറിയിപ്പാന്‍ കഴിയായ്കകൊണ്ടു നീ അതിന്റെ അര്‍ത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.
ആദിപുസ്തകം 41:11-15
11
അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയില്‍ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അര്‍ത്ഥമുള്ള സ്വപ്നം ആയിരുന്നു ഔരോരുത്തന്‍ കണ്ടതു.
12
അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരന്‍ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങള്‍ അവനോടു അറിയിച്ചാറെ അവന്‍ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഔരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അര്‍ത്ഥം പറഞ്ഞുതന്നു.
13
അവന്‍ അര്‍ത്ഥം പറഞ്ഞതു പോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.
14
ഉടനെ ഫറവോന്‍ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവര്‍ അവനെ വേഗത്തില്‍ കുണ്ടറയില്‍നിന്നു ഇറക്കി; അവന്‍ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കല്‍ ചെന്നു.
15
ഫറവോന്‍ യോസേഫിനോടുഞാന്‍ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാന്‍ ആരുമില്ല; എന്നാല്‍ നീ ഒരു സ്വപ്നം കേട്ടാല്‍ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാന്‍ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.
light
ദാനീയേൽ 2:11
രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പില്‍ അതു അറിയിപ്പാന്‍ ജഡവാസമില്ലാത്ത ദേവന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴികയില്ല.
2 ശമൂവേൽ 14:17
യജമാനനായ രാജാവിന്റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാന്‍ യജമാനനായ രാജാവു ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയന്‍ വിചാരിച്ചു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 12:22
ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആര്‍ത്തു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 14:11
പൌലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടുദേവന്മാര്‍ മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയില്‍ നിലവിളിച്ചു പറഞ്ഞു.
വെളിപ്പാട് 3:9
യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന്‍ സാത്താന്റെ പള്ളിയില്‍ നിന്നു വരുത്തും; അവര്‍ നിന്റെ കാല്‍ക്കല്‍ വന്നു നമസ്കരിപ്പാനും ഞാന്‍ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.
పై యధిపతి
ദാനീയേൽ 2:48
രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേല്‍സംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാര്‍ക്കും പ്രധാനവിചാരകനും ആക്കിവെച്ചു.
ദാനീയേൽ 4:9
മന്ത്രവാദിശ്രേഷ്ഠനായ ബേല്‍ത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാന്‍ അറിയുന്നതുകൊണ്ടു ഞാന്‍ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അര്‍ത്ഥവും പറക.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 16:16
ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.