దానియేలు
ദാനീയേൽ 4:8
ഒടുവില്‍ എന്റെ ദേവന്റെ നാമദേധപ്രകാരം ബേല്‍ത്ത് ശസ്സര്‍ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേല്‍ എന്റെ മുമ്പില്‍ വന്നു; അവനോടു ഞാന്‍ സ്വപ്നം വിവരിച്ചതെന്തെന്നാല്‍
ദാനീയേൽ 1:7
ഷണ്ഡാധിപന്‍ അവര്‍ക്കും പേരിട്ടു; ദാനീയേലിന്നു അവര്‍ ബേല്‍ത്ത് ശസ്സര്‍ എന്നും ഹനന്യവിന്നു ശദ്രക്‍ എന്നും മീശായേലിന്നു മേശക്‍ എന്നും അസര്‍യ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.
ദാനീയേൽ 2:26
ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേലിനോടു രാജാവുഞാന്‍ കണ്ട സ്വപ്നവും അര്‍ത്ഥവും അറിയിപ്പാന്‍ നിനക്കു കഴിയുമോ എന്നു ചോദിച്ചു.
ദാനീയേൽ 5:12
ബേല്‍ത്ത് ശസ്സര്‍ എന്നു പേരുവിളിച്ച ദാനീയേലില്‍ ഉല്‍കൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാര്‍ത്ഥവാക്യ പ്രദര്‍ശനവും സംശയച്ഛേദനവും കണ്ടിരിക്കയാല്‍, രാജാവു അവനെ മന്ത്രവാദികള്‍ക്കും ആഭിചാരകന്മാര്‍ക്കും കല്ദയര്‍ക്കും ശകുനവാദികള്‍ക്കും അധിപതിയാക്കിവെച്ചു; ഇപ്പോള്‍ ദാനീയേലിനെ വിളിക്കട്ടെ; അവന്‍ അര്‍ത്ഥം ബോധിപ്പിക്കും എന്നു ഉണര്‍ത്തിച്ചു.
విస్మయమునొంది
ദാനീയേൽ 4:9
മന്ത്രവാദിശ്രേഷ്ഠനായ ബേല്‍ത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാന്‍ അറിയുന്നതുകൊണ്ടു ഞാന്‍ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അര്‍ത്ഥവും പറക.
ദാനീയേൽ 7:28
ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേല്‍ എന്ന ഞാനോ എന്റെ വിചാരങ്ങളാല്‍ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാന്‍ ആ കാര്യം എന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചുവെച്ചു.
ദാനീയേൽ 8:27
എന്നാല്‍ ദാനിയേലെന്ന ഞാന്‍ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാന്‍ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാന്‍ ദര്‍ശനത്തെക്കുറിച്ചു വിസ്മയിച്ചു; ആര്‍ക്കും അതു മനസ്സിലായില്ലതാനും.
ദാനീയേൽ 10:16
അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില്‍ നിന്നവനോടുയജമാനനേ, ഈ ദര്‍ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
ദാനീയേൽ 10:17
അടിയന്നു യജമാനനോടു സംസാരിപ്പാന്‍ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.
യിരെമ്യാവു 4:19
അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികള്‍! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആര്‍പ്പുവിളിയും കേട്ടിരിക്കുന്നു.
ഹബക്കൂക്ക് 3:10
പര്‍വ്വതങ്ങള്‍ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയര്‍ത്തുന്നു.
let
ദാനീയേൽ 4:4
നെബൂഖദ് നേസര്‍ എന്ന ഞാന്‍ എന്റെ അരമനയില്‍ സ്വൈരമായും എന്റെ രാജധാനിയില്‍ സുഖമായും വസിച്ചിരിക്കുമ്പോള്‍ ഒരു സ്വപ്നം കണ്ടു,
ദാനീയേൽ 4:5
അതുനിമിത്തം ഭയപ്പെട്ടു, കിടക്കയില്‍വെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദര്‍ശനങ്ങളാലും വ്യാകുലപ്പെട്ടു.
1 ശമൂവേൽ 3:17
അപ്പോള്‍ അവന്‍ നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാല്‍ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറഞ്ഞു.
నా యేలినవాడా
ദാനീയേൽ 4:24
രാജാവേ, അതിന്റെ അര്‍ത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേല്‍ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ;
ദാനീയേൽ 10:16
അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില്‍ നിന്നവനോടുയജമാനനേ, ഈ ദര്‍ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
ആദിപുസ്തകം 31:35
അവള്‍ അപ്പനോടുയജമാനന്‍ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാന്‍ എനിക്കു കഴിവില്ല; സ്ത്രീകള്‍ക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവന്‍ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.
ആദിപുസ്തകം 32:4
അവരോടു കല്പിച്ചതു എന്തെന്നാല്‍എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിന്‍ നിന്റെ അടിയാന്‍ യാക്കോബ് ഇപ്രകാരം പറയുന്നുഞാന്‍ ലാബാന്റെ അടുക്കല്‍ പരദേശിയായി പാര്‍ത്തു ഇന്നുവരെ അവിടെ താമസിച്ചു.
ആദിപുസ്തകം 32:5
എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാന്‍ ആളയക്കുന്നതു.
ആദിപുസ്തകം 32:18
നിന്റെ അടിയാന്‍ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.
പുറപ്പാട് 32:32
എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കില്‍ നീ എഴുതിയ നിന്റെ പുസ്തകത്തില്‍നിന്നു എന്റെ പേര്‍ മായിച്ചുകളയേണമേ.
1 ശമൂവേൽ 1:15
ഏലി അവളോടുനീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
1 ശമൂവേൽ 24:8
ദാവീദും എഴുന്നേറ്റു ഗുഹയില്‍നിന്നു പുറത്തിറങ്ങി ശൌലിനോടുഎന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
1 ശമൂവേൽ 26:15
ദാവീദ് അബ്നേരിനോടു പറഞ്ഞതുനീ ഒരു പുരുഷന്‍ അല്ലയോ? യിസ്രായേലില്‍ നിനക്കു തുല്യന്‍ ആരുള്ളു? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാന്‍ ജനത്തില്‍ ഒരുത്തന്‍ അവിടെ വന്നിരുന്നുവല്ലോ.
2 ശമൂവേൽ 18:31
ഉടനെ കൂശ്യന്‍ വന്നുയജമാനനായ രാജാവിന്നു ഇതാ നല്ല വര്‍ത്തമാനം; നിന്നോടു എതിര്‍ത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യന്‍ പറഞ്ഞു.
1 രാജാക്കന്മാർ 18:7
ഔബദ്യാവു വഴിയില്‍ ഇരിക്കുമ്പോള്‍ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണുഎന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
దర్శనము
2 ശമൂവേൽ 18:32
അപ്പോള്‍ രാജാവു കൂശ്യനോടുഅബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യന്‍ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാന്‍ എഴുന്നേലക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.
യിരെമ്യാവു 29:7
ആ നാള്‍പോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്നു കഷ്ടകാലം തന്നേ; എങ്കിലും അവന്‍ അതില്‍നിന്നു രക്ഷിക്കപ്പെടും.