రాజగు
സങ്കീർത്തനങ്ങൾ 82:1-8
1
ദൈവം ദേവസഭയില്‍ നിലക്കുന്നു; അവന്‍ ദേവന്മാരുടെ ഇടയില്‍ ന്യായം വിധിക്കുന്നു.
2
നിങ്ങള്‍ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.
3
എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിന്‍ ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിന്‍ .
4
എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍ ; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിപ്പിന്‍ .
5
അവര്‍ക്കും അറിവില്ല, ബോധവുമില്ല; അവര്‍ ഇരുട്ടില്‍ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഒക്കെയും ഇളകിയിരിക്കുന്നു.
6
നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നും നിങ്ങള്‍ ഒക്കെയും അത്യുന്നതന്റെ പുത്രന്മാര്‍ എന്നും ഞാന്‍ പറഞ്ഞു.
7
എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരില്‍ ഒരുത്തനെപ്പോലെ പട്ടുപോകും.
8
ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:34
എന്നാല്‍ അവന്‍ യെഹൂദന്‍ എന്നു അറിഞ്ഞപ്പോള്‍എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആര്‍ത്തുകൊണ്ടിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:35
പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞതുഎഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യന്‍ ആര്‍?
റോമർ 1:21-28
21
അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഔര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
22
ജ്ഞാനികള്‍ എന്നു പറഞ്ഞു കൊണ്ടു അവര്‍ മൂഢരായിപ്പോയി;
23
അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍ , പക്ഷി, നാല്‍ക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റിക്കളഞ്ഞു.
24
അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അവമാനിക്കേണ്ടതിന്നു അശുദ്ധിയില്‍ ഏല്പിച്ചു.
25
ദൈവത്തിന്റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ , ആമേന്‍ .
26
അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളില്‍ ഏല്പിച്ചു; അവരുടെ സ്ത്രീകള്‍ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
27
അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നേ പ്രാപിച്ചു.
28
ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു.
റോമർ 3:11
ഗ്രഹിക്കുന്നവന്‍ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
1 കൊരിന്ത്യർ 1:24-26
24
ജാതികള്‍ക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവര്‍ക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
25
ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു.
26
സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിന്‍ ലോകാഭിപ്രായപ്രകാരം ജ്ഞാനികള്‍ ഏറെയില്ല, ബലവാന്മാര്‍ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.
വെളിപ്പാട് 13:13-16
13
അതു മനുഷ്യര്‍ കാണ്‍കെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങള്‍ പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പില്‍ പ്രവൃത്തിപ്പാന്‍ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോടു പറകയും ചെയ്യുന്നു.
14
മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാന്‍ അതിന്നു ബലം ലഭിച്ചു.
15
അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടു മാറും
16
മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വിലക്കുകയോ ചെയ്‍വാന്‍ വഹിയാതെയും ആക്കുന്നു.
വെളിപ്പാട് 17:13
ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.
വെളിപ്പാട് 17:17
ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.