അര്‍ത്ഥഹ് ശഷ്ടാവിന്റെ കാലത്തു ബിശലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാസിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തില്‍, അരാമ്യഭാഷയില്‍ തന്നേ എഴുതിയിരുന്നു.
അപ്പോള്‍ എല്യാക്കീമും ശെബ്നയും യോവാഹും രബ്ശാക്കേയോടുഅടിയങ്ങളോടു അരാംഭാഷയില്‍ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കു അറിയാം; മതിലിന്മേലുള്ള ജന കേള്‍ക്കേ ഞങ്ങളോടു യെഹൂദാഭാഷയില്‍ സംസാരിക്കരുതേ എന്നു പറഞ്ഞു.
അപ്പോള്‍ ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേല്‍ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവര്‍ വിചാരങ്ങളാല്‍ പരവശനായി. രാജാവു അവനോടുബേല്‍ത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അര്‍ത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേല്‍ത്ത ശസ്സര്‍ ഉത്തരം പറഞ്ഞതുയജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കള്‍ക്കും അതിന്റെ അര്‍ത്ഥം തിരുമനസ്സിലെ വൈരികള്‍ക്കും ഭവിക്കട്ടെ.
രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയില്‍ വന്നുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാല്‍ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു.
അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നു ഉണര്‍ത്തിച്ചതെന്തെന്നാല്‍ദാര്‍യ്യാവേശ്രാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ.
അപ്പോള്‍ ശമൂവേല്‍ സര്‍വ്വജനത്തോടുംയഹോവ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നുവോ? സര്‍വ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാംരാജാവേ, ജയ ജയ എന്നു ആര്‍ത്തു.
അവന്‍ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവര്‍ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തുഅദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.
അപ്പോള്‍ ഞാന്‍ ഏറ്റവും ഭയപ്പെട്ടു രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.