రాజ్యమొకటి
ദാനീയേൽ 2:32
ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു
ദാനീയേൽ 5:28-31
28
പെറേസ് എന്നുവെച്ചാല്‍നിന്റെ രാജ്യം വിഭാഗിച്ചു മേദ്യര്‍ക്കും പാര്‍സികള്‍ക്കും കൊടുത്തിരിക്കുന്നു.
29
അപ്പോള്‍ ബേല്‍ശസ്സരിന്റെ കല്പനയാല്‍ അവര്‍ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്മാലയും ധരിപ്പിച്ചു; അവന്‍ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.
30
ആ രാത്രിയില്‍ തന്നെ കല്ദയരാജാവായ ബേല്‍ശസ്സര്‍ കൊല്ലപ്പെട്ടു.
31
മേദ്യനായ ദാര്‍യ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
ദാനീയേൽ 7:5
രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാര്‍ശ്വം ഉയര്‍ത്തിയും വായില്‍ പല്ലിന്റെ ഇടയില്‍ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവര്‍ അതിനോടുഎഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.
ദാനീയേൽ 8:3
ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നിലക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.
ദാനീയേൽ 8:4
ആ ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിന്നും അതിന്റെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; അതിന്റെ കയ്യില്‍നിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു.
ദാനീയേൽ 8:20
രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന്‍ പാര്‍സ്യ രാജാക്കന്മാരെ കുറിക്കുന്നു.
ദാനീയേൽ 11:2
ഇപ്പോഴോ, ഞാന്‍ നിന്നോടു സത്യം അറിയിക്കാംപാര്‍സിദേശത്തു ഇനി മൂന്നു രാജാക്കന്മാര്‍ എഴുന്നേലക്കും; നാലാമത്തവന്‍ എല്ലാവരിലും അധികം ധനവാനായിരിക്കും; അവന്‍ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോള്‍ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.
യെശയ്യാവ് 44:28
കോരെശ് എന്റെ ഇടയന്‍ അവന്‍ എന്റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു.
യെശയ്യാവ് 45:1-5
1
യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു--അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകള്‍ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകള്‍ അടയാതിരിക്കേണ്ടതിന്നും ഞാന്‍ അവന്റെ വലങ്കൈ പിടിച്ചിരക്കുന്നു--
2
ഞാന്‍ നിനക്കു മുമ്പായി ചെന്നു ദുര്‍ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്‍ത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.
3
നിന്നെ പേര്‍ ചൊല്ലിവിളിക്കുന്ന ഞാന്‍ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാന്‍ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും
4
എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേല്‍നിമിത്തവും ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാന്‍ നിന്നെ ഔമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.
5
ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാന്‍ നിന്റെ അര മുറുക്കിയിരിക്കുന്നു.
మూడవ రాజ్యమొకటి
ദാനീയേൽ 2:32
ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു
ദാനീയേൽ 7:6
പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചുറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.
ദാനീയേൽ 7:7
രാത്രിദര്‍ശനത്തില്‍ ഞാന്‍ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകര്‍ക്കുംകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാല്‍കൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
ദാനീയേൽ 7:23
അവന്‍ പറഞ്ഞതോനാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സര്‍വ്വഭൂമിയെയും തിന്നു ചവിട്ടിത്തകര്‍ത്തുകളയും.
ദാനീയേൽ 8:5-14
5
ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കോലാട്ടുകൊറ്റന്‍ പടിഞ്ഞാറു നിന്നു നിലം തൊടാതെ സര്‍വ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവില്‍ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.
6
അതു നദീതീരത്തു നിലക്കുന്നതായി ഞാന്‍ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു.
7
അതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാന്‍ കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകര്‍ത്തുകളഞ്ഞു; അതിന്റെ മുമ്പില്‍ നില്പാന്‍ ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്റെ കയ്യില്‍നിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല.
8
കോലാട്ടുകൊറ്റന്‍ ഏറ്റവും വലുതായിത്തീര്‍ന്നു; എന്നാല്‍ അതു ബലപ്പെട്ടപ്പോള്‍ വലിയ കൊമ്പു തകര്‍ന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.
9
അവയില്‍ ഒന്നില്‍നിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏറ്റവും വലുതായിത്തീര്‍ന്നു.
10
അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീര്‍ന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.
11
അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താന്‍ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.
12
അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.
13
അനന്തരം ഒരു വിശുദ്ധന്‍ സംസാരിക്കുന്നതു ഞാന്‍ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധന്‍ വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാന്‍ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ചു ദര്‍ശനത്തില്‍ കണ്ടിരിക്കുന്നതു എത്രത്തോളം നിലക്കും എന്നു ചോദിച്ചു.
14
അതിന്നു അവന്‍ അവനോടുരണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.
ദാനീയേൽ 10:20
അതിന്നു അവന്‍ എന്നോടു പറഞ്ഞതുഞാന്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാന്‍ ഇപ്പോള്‍ പാര്‍സിപ്രഭുവിനോടു യുദ്ധംചെയ്‍വാന്‍ മടങ്ങിപ്പോകും; ഞാന്‍ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.
ദാനീയേൽ 11:3-20
3
പിന്നെ വിക്രമനായൊരു രാജാവു എഴുന്നേലക്കും; അവന്‍ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവര്‍ത്തിക്കും.
4
അവന്‍ നിലക്കുമ്പോള്‍ തന്നേ, അവന്റെ രാജ്യം തകര്‍ന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവന്‍ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിര്‍മ്മൂലമായി അവര്‍ക്കല്ല അന്യര്‍ക്കും അധീനമാകും.
5
എന്നാല്‍ തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരില്‍ ഒരുത്തന്‍ അവനെക്കാള്‍ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും.
6
കുറെക്കാലം കഴിഞ്ഞിട്ടു അവര്‍ തമ്മില്‍ ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകള്‍ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കല്‍ ഉടമ്പടി ചെയ്‍വാന്‍ വരും; എങ്കിലും അതു നില്‍ക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനില്‍ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.
7
എന്നാല്‍ അവന്നു പകരം അവളുടെ വേരില്‍നിന്നു മുളെച്ച തൈയായ ഒരുവന്‍ എഴുന്നേലക്കും; അവന്‍ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയില്‍ കടന്നു അവരുടെ നേരെ പ്രവര്‍ത്തിച്ചു ജയിക്കും.
8
അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവന്‍ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവന്‍ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.
9
അവന്‍ തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.
10
അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവന്‍ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും
11
അപ്പോള്‍ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവന്‍ വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാല്‍ ആ സമൂഹം മറ്റവന്റെ കയ്യില്‍ ഏല്പിക്കപ്പെടും.
12
ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗര്‍വ്വിച്ചു, അവന്‍ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവന്‍ പ്രാബല്യം പ്രാപിക്കയില്ല.
13
വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാള്‍ വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവന്‍ വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.
14
ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേലക്കും; നിന്റെ ജനത്തിലുള്ള അക്രമികള്‍ ദര്‍ശനത്തെ നിവര്‍ത്തിപ്പാന്‍ തക്കവണ്ണം മത്സരിക്കും; എങ്കിലും അവര്‍ ഇടറിവീഴും.
15
എന്നാല്‍ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനില്‍ക്കയില്ല; ഉറെച്ചുനില്പാന്‍ അവര്‍ക്കും ശക്തിയുണ്ടാകയുമില്ല.
16
അവന്റെ നേരെ വരുന്നവന്‍ ഇഷ്ടംപോലെ പ്രവര്‍ത്തിക്കും. ആരും അവന്റെ മുമ്പാകെ നില്‍ക്കയില്ല; അവന്‍ മനോഹരദേശത്തുനിലക്കും; അവന്റെ കയ്യില്‍ സംഹാരം ഉണ്ടായിരിക്കും.
17
അവന്‍ തന്റെ സര്‍വ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാന്‍ താല്പര്യം വേക്കും; എന്നാല്‍ അവന്‍ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവള്‍ നില്‍ക്കയില്ല; അവന്നു ഇരിക്കയുമില്ല.
18
പിന്നെ അവന്‍ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാല്‍ അവന്‍ കാണിച്ച നിന്ദ ഒരു അധിപതി നിര്‍ത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേല്‍ തന്നേ വരുത്തും.
19
പിന്നെ അവന്‍ സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവന്‍ ഇടറിവീണു, ഇല്ലാതെയാകും;
20
അവന്നു പകരം എഴുന്നേലക്കുന്നവന്‍ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവന്‍ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.
സെഖര്യാവ് 6:3
മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാല്‍നിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
സെഖര്യാവ് 6:6
കറുത്ത കുതിരകള്‍ ഉള്ളതു വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.