and desired
ദാനീയേൽ 2:9-11
9
നിങ്ങള്‍ സ്വപ്നം അറിയിക്കാഞ്ഞാല്‍ നിങ്ങള്‍ക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പില്‍ വ്യാജവും പൊളിവാക്കും പറവാന്‍ നിങ്ങള്‍ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന്‍ ; എന്നാല്‍ അര്‍ത്ഥവും അറിയിപ്പാന്‍ നിങ്ങള്‍ക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
10
കല്ദയര്‍ രാജസന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതുരാജാവിന്റെ കാര്യം അറിയിപ്പാന്‍ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയില്‍ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
11
രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പില്‍ അതു അറിയിപ്പാന്‍ ജഡവാസമില്ലാത്ത ദേവന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴികയില്ല.
ദാനീയേൽ 1:18
അവരെ സന്നിധിയില്‍ കൊണ്ടുവരുവാന്‍ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോള്‍ ഷണ്ഡാധിപന്‍ അവരെ നെബൂഖദ് നേസരിന്റെ സന്നിധിയില്‍ കൊണ്ടുചെന്നു.
ദാനീയേൽ 1:19
രാജാവു അവരോടു സംസാരിച്ചാറെ അവരില്‍ എല്ലാവരിലും വെച്ചു ദാനീയേല്‍, ഹനന്യാവു, മീശായേല്‍, അസര്‍യ്യാവു എന്നിവര്‍ക്കും തുല്യമായി ഒരുത്തനെയും കണ്ടില്ല; അവര്‍ രാജസന്നിധിയില്‍ ശുശ്രൂഷെക്കു നിന്നു.