അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവന്‍ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവന്‍ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.
അപ്പോള്‍ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവന്‍ വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാല്‍ ആ സമൂഹം മറ്റവന്റെ കയ്യില്‍ ഏല്പിക്കപ്പെടും.
ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേലക്കും; നിന്റെ ജനത്തിലുള്ള അക്രമികള്‍ ദര്‍ശനത്തെ നിവര്‍ത്തിപ്പാന്‍ തക്കവണ്ണം മത്സരിക്കും; എങ്കിലും അവര്‍ ഇടറിവീഴും.
അവന്‍ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവര്‍ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവന്‍ ഉറെച്ചു നില്‍ക്കയില്ല.
പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിര്‍ത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവന്‍ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
അവന്‍ നിലക്കുമ്പോള്‍ തന്നേ, അവന്റെ രാജ്യം തകര്‍ന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവന്‍ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിര്‍മ്മൂലമായി അവര്‍ക്കല്ല അന്യര്‍ക്കും അധീനമാകും.