set
ദാനീയേൽ 11:19
പിന്നെ അവന്‍ സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവന്‍ ഇടറിവീണു, ഇല്ലാതെയാകും;
2 രാജാക്കന്മാർ 12:17
ആ കാലത്തു അരാംരാജാവായ ഹസായേല്‍ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേല്‍ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു
2 ദിനവൃത്താന്തം 20:3
യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാന്‍ താല്പര്യപ്പെട്ടു യെഹൂദയില്‍ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.
സദൃശ്യവാക്യങ്ങൾ 19:21
മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
യെഹെസ്കേൽ 4:3
പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തില്‍ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേല്‍ഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ;
യെഹെസ്കേൽ 4:7
നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.
യെഹെസ്കേൽ 25:2
മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു
ലൂക്കോസ് 9:51
അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോള്‍ അവന്‍ യെരൂശലേമിലേക്കു യാത്രയാവാന്‍ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
neither
ദാനീയേൽ 9:26
അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 56:9
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ തന്നേ എന്റെ ശത്രുക്കള്‍ പിന്‍ തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാന്‍ അറിയുന്നു.
യെഹെസ്കേൽ 17:17
ബഹുജനത്തെ നശിപ്പിച്ചുകളവാന്‍ തക്കവണ്ണം അവര്‍ വാടകോരി കൊത്തളം പണിയുമ്പോള്‍ ഫറവോന്‍ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടെ അവന്നുവേണ്ടി യുദ്ധത്തില്‍ ഒന്നും പ്രവര്‍ത്തിക്കയില്ല.
മത്തായി 12:30
എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.
ലൂക്കോസ് 11:23
എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.
റോമർ 8:31
ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കില്‍ നമുക്കു പ്രതിക്കുലം ആര്‍?