കുറെക്കാലം കഴിഞ്ഞിട്ടു അവര്‍ തമ്മില്‍ ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകള്‍ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കല്‍ ഉടമ്പടി ചെയ്‍വാന്‍ വരും; എങ്കിലും അതു നില്‍ക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനില്‍ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.
എന്നാല്‍ അവന്നു പകരം അവളുടെ വേരില്‍നിന്നു മുളെച്ച തൈയായ ഒരുവന്‍ എഴുന്നേലക്കും; അവന്‍ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയില്‍ കടന്നു അവരുടെ നേരെ പ്രവര്‍ത്തിച്ചു ജയിക്കും.
ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷന്‍ വലങ്കയ്യും ഇടങ്കയ്യും സ്വര്‍ഗ്ഗത്തേക്കുയര്‍ത്തിഎന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്‍ദ്ധവും ചെല്ലും; അവര്‍ വിശുദ്ധജനത്തിന്റെ ബലത്തെ തകര്‍ത്തുകളഞ്ഞശേഷം ഈ കാര്യങ്ങള്‍ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന്‍ കേട്ടു.