I set
ദാനീയേൽ 10:9
എന്നാല്‍ ഞാന്‍ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.
ദാനീയേൽ 8:18
അവന്‍ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവന്‍ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിര്‍ത്തി.
യെഹെസ്കേൽ 24:27
ചാടിപ്പോയവനോടു സംസാരിപ്പാന്‍ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൌനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവര്‍ക്കും ഒരു അടയാളമായിരിക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
യെഹെസ്കേൽ 33:22
ചാടിപ്പോയവന്‍ വരുന്നതിന്റെ തലെനാള്‍ വൈകുന്നേരം യഹോവയുടെ കൈ എന്റെമേല്‍ വന്നു; രാവിലെ അവന്‍ എന്റെ അടുക്കല്‍ വരുമ്പോഴേക്കു യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാന്‍ പിന്നെ മിണ്ടാതെ ഇരുന്നില്ല.
ലൂക്കോസ് 1:20
തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.