అంతట లోయలో నాకు కనబడిన దర్శనరూపముగా ఇశ్రాయేలీయుల దేవుని ప్రభావము అచ్చట కనబడెను.
യെഹെസ്കേൽ 1:26-28
26
അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേല്‍ അതിന്നു മീതെ മനുഷ്യസാദൃശ്യത്തില്‍ ഒരു രൂപവും ഉണ്ടായിരുന്നു.
27
അവന്റെ അരമുതല്‍ മേലോട്ടു അതിന്നകത്തു ചുറ്റും തിക്കൊത്ത ശുക്ളസ്വര്‍ണ്ണംപോലെ ഞാന്‍ കണ്ടു; അവന്റെ അരമുതല്‍ കീഴോട്ടു തീ പോലെ ഞാന്‍ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
28
അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില്‍ മേഘത്തില്‍ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന്‍ കേട്ടു.
യെഹെസ്കേൽ 3:22
യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേല്‍ വന്നു; അവന്‍ എന്നോടുനീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
യെഹെസ്കേൽ 3:23
അങ്ങനെ ഞാന്‍ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാന്‍ കെബാര്‍ നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നിലക്കുന്നതു കണ്ടു ഞാന്‍ കവിണ്ണുവീണു.
യെഹെസ്കേൽ 9:3
യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേല്‍നിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കല്‍ വന്നിരുന്നു; പിന്നെ അവന്‍ , ശണവസ്ത്രം ധരിച്ചു അരയില്‍ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.
യെഹെസ്കേൽ 10:1-4
1
അനന്തരം ഞാന്‍ നോക്കിയപ്പോള്‍ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തില്‍ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തില്‍ ഒരു രൂപം അവയുടെമേല്‍ കാണായ്‍വന്നു.
2
അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചുനീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടവില്‍ ചെന്നു കെരൂബുകളുടെ ഇടയില്‍നിന്നു നിന്റെ കൈ നിറയ തീക്കനല്‍ എടുത്തു നഗരത്തിന്മേല്‍ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ കാണ്‍കെ അവന്‍ ചെന്നു,
3
ആ പുരുഷന്‍ അകത്തു ചെല്ലുമ്പോള്‍ കെരൂബുകള്‍ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തില്‍ നിറഞ്ഞിരുന്നു.
4
എന്നാല്‍ യഹോവയുടെ മഹത്വം കെരൂബിന്മേല്‍നിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.
യെഹെസ്കേൽ 11:22
അനന്തരം കെരൂബുകള്‍ ചിറകു വിടര്‍ത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു.
യെഹെസ്കേൽ 11:23
യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവില്‍നിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പര്‍വ്വതത്തിന്മേല്‍ നിന്നു.
യെഹെസ്കേൽ 43:2-4
2
അപ്പോള്‍ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
3
ഇതു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാന്‍ ഞാന്‍ വന്നപ്പോള്‍ കണ്ട ദര്‍ശനംപോലെ തന്നേ; ഈ ദര്‍ശനങ്ങള്‍ കെബാര്‍ നദീതീരത്തുവെച്ചു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; അപ്പോള്‍ ഞാന്‍ കവിണ്ണുവീണു.
4
യഹോവയുടെ തേജസ്സു കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തില്‍ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.
പുറപ്പാട് 25:22
അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേല്‍നിന്നു സാക്ഷ്യപ്പെട്ടകത്തിന്മേല്‍ നിലക്കുന്ന രണ്ടു കെരൂബുകളുടെ നടുവില്‍ നിന്നും യിസ്രായേല്‍മക്കള്‍ക്കായി ഞാന്‍ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.
പുറപ്പാട് 40:34
അപ്പോള്‍ മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.
പുറപ്പാട് 40:35
മേഘം സമാഗമനക്കുടാരത്തിന്മേല്‍ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാന്‍ കഴിഞ്ഞില്ല.
2 കൊരിന്ത്യർ 3:18
എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
2 കൊരിന്ത്യർ 4:4-6
4
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
5
ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കര്‍ത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാര്‍ എന്നും അത്രേ ഞങ്ങള്‍ പ്രസംഗിക്കുന്നതു.
6
ഇരുട്ടില്‍ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു.
എബ്രായർ 1:3
അവന്‍ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തില്‍ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും