ఇశ్రాయేలీ యుల గోత్రపు పేళ్లనుబట్టి పట్టణపు గుమ్మములకు పేళ్లు పెట్టవలెను. ఉత్తరపుతట్టున రూబేనుదనియు, యూదాదనియు, లేవిదనియు మూడు గుమ్మములుండవలెను.
യെശയ്യാവ് 26:1
അന്നാളില്‍ അവര്‍ യെഹൂദാദേശത്തു ഈ പാട്ടു പാടുംനമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവന്‍ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു.
യെശയ്യാവ് 26:2
വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിന്‍ .
യെശയ്യാവ് 54:12
ഞാന്‍ നിന്റെ താഴികകൂടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായി കല്ലുകൊണ്ടും ഉണ്ടാക്കും
യെശയ്യാവ് 60:11
ജാതികളുടെ സന്‍ പത്തിനേയും യാത്രാസംഘത്തില്‍ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകള്‍ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും
വെളിപ്പാട് 21:12
അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളില്‍ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേല്‍മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേര്‍ കൊത്തീട്ടും ഉണ്ടു.
വെളിപ്പാട് 21:13
കിഴക്കു മൂന്നു ഗോപുരം, വടക്കുമൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.
വെളിപ്പാട് 21:21
പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഔരോ ഗോപുരം ഔരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു.
വെളിപ്പാട് 21:25
അതിന്റെ ഗോപുരങ്ങള്‍ പകല്‍ക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.