షిమ్యోనీయులకు
ആദിപുസ്തകം 29:33
അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുഞാന്‍ അനിഷ ്ടഎന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോന്‍ എന്നു പേരിട്ടു.
ആദിപുസ്തകം 49:5-7
5
ശിമയോനും ലേവിയും സഹോദരന്മാര്‍; അവരുടെ വാളുകള്‍ സാഹസത്തിന്റെ ആയുധങ്ങള്‍.
6
എന്‍ ഉള്ളമേ, അവരുടെ മന്ത്രണത്തില്‍ കൂടരുതേ; എന്‍ മനമേ, അവരുടെ യോഗത്തില്‍ ചേരരുതേ; തങ്ങളുടെ കോപത്തില്‍ അവര്‍ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തില്‍ കൂറ്റന്മാരുടെ വരിയുടെച്ചു.
7
അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാന്‍ അവരെ യാക്കോബില്‍ പകക്കയും യിസ്രായേലില്‍ ചിതറിക്കയും ചെയ്യും.
യോശുവ 19:1-9
1
രണ്ടാമത്തെ നറുകൂ ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയില്‍ ആയിരുന്നു.
2
അവര്‍ക്കും തങ്ങളുടെ അവകാശത്തില്‍
3
ബേര്‍-ശേബ, ശേബ, മോലാദ,
4
ഹസര്‍-ശൂവാല്‍, ബാലാ, ഏസെം, എല്തോലദ്, ബേഥൂല്‍, ഹൊര്‍മ്മ, സിക്ളാഗ്, ബേത്ത്-മര്‍ക്കാബോത്ത്,
5
,6 ഹസര്‍-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെന്‍ ; ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;
6
അയീന്‍ , രിമ്മോന്‍ , ഏഥെര്‍, ആശാന്‍ ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
7
ഈ പട്ടണങ്ങള്‍ക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേര്‍വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
8
ശിമെയോന്‍ മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഔഹരിയില്‍ ഉള്‍പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഔഹരി അവര്‍ക്കും അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയില്‍ ശിമെയോന്‍ മക്കള്‍ക്കു അവകാശം ലഭിച്ചു.
9
സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ സാരീദ്വരെ ആയിരുന്നു.