ఆషేరీయులకు
ആദിപുസ്തകം 30:12
ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.
ആദിപുസ്തകം 30:13
ഞാന്‍ ഭാഗ്യവതി; സ്ത്രികള്‍ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേര്‍ എന്നു പേരിട്ടു.
യോശുവ 19:24-31
24
അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന്‍ ,
25
അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാല്‍ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കര്‍മ്മേലും ശീഹോര്‍-ലിബ്നാത്തുംവരെ എത്തി,
26
സൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല്‍താഴ്വരയിലും എത്തി ഇടത്തോട്ടു കാബൂല്‍,
27
ഹെബ്രോന്‍ , രെഹോബ്, ഹമ്മോന്‍ , കാനാ, എന്നിവയിലും മഹാനഗരമായ സീദോന്‍ വരെയും ചെല്ലുന്നു.
28
പിന്നെ ആ അതിര്‍ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര്‍ ഹോസയിലേക്കു തിരിഞ്ഞു സക്സീബ് ദേശത്തു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
29
ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.
30
ഇതു ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
31
ആറാമത്തെ നറുകൂ നഫ്താലിമക്കള്‍ക്കു, കുടുംബംകുടുംബമായി നഫ്താലിമക്കള്‍ക്കു തന്നേ വന്നു.