తీరమున
1 രാജാക്കന്മാർ 9:26
ശലോമോന്‍ രാജാവു എദോംദേശത്തു ചെങ്കടല്കരയില്‍ ഏലോത്തിന്നു സമീപത്തുള്ള എസ്യോന്‍ -ഗേബെരില്‍വെച്ചു കപ്പലുകള്‍ പണിതു.
2 രാജാക്കന്മാർ 2:13
പിന്നെ അവന്‍ ഏലീയാവിന്മേല്‍നിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോര്‍ദ്ദാന്നരികെ നിന്നു.
విస్తారముగా
യെഹെസ്കേൽ 47:12
നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാന്‍ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തില്‍നിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
ആദിപുസ്തകം 2:9
കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
ആദിപുസ്തകം 2:10
തോട്ടം നനെപ്പാന്‍ ഒരു നദി ഏദെനില്‍നിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
വെളിപ്പാട് 22:2
നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.