അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അബ്രാഹാം ദാനങ്ങള്‍ കൊടുത്തു; താന്‍ ജീവനോടിരിക്കുമ്പോള്‍ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കല്‍നിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.
അവരുടെ അപ്പന്‍ അവര്‍ക്കും വെള്ളിയും പൊന്നും വിശേഷ വസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയില്‍ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാല്‍ യെഹോരാം ആദ്യജാതനായിരിക്കയാല്‍ രാജത്വം അവന്നു കൊടുത്തു.
നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചതു.
16
നാം ദൈവത്തിന്റെ മക്കള്‍ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
17
നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.