ദിവ്യദര്‍ശനങ്ങളില്‍ അവന്‍ എന്നെ യിസ്രായേല്‍ദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയര്‍ന്ന ഒരു പര്‍വ്വതത്തിന്മേല്‍ നിര്‍ത്തി; അതിന്മേല്‍ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.
ഇങ്ങനെ അവന്‍ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മില്‍ വേറുതിരിപ്പാന്‍ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതില്‍ അതിന്നു ചുറ്റും ഉണ്ടായിരുന്നു.
അങ്ങനെ ഞാന്‍ എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങള്‍ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാര്‍ ഇനി അതില്‍കൂടി കടക്കയുമില്ല.
യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവേക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയില്‍ വേവിക്കും; അന്നുമുതല്‍ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തില്‍ ഒരു കനാന്യനും ഉണ്ടാകയില്ല.