ആകയാല്‍ നിങ്ങള്‍ മരിക്കാതിരിപ്പാന്‍ ഏഴു ദിവസം രാവും പകലും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പാര്‍ത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
ഇവ കെഹാത്യരുടെ കുടുംബങ്ങള്‍. ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയില്‍ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവര്‍ എണ്ണായിരത്തറുനൂറു പേര്‍.
എന്നാല്‍ തിരുനിവാസത്തിന്റെ മുന്‍ വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്റെ മുന്‍ വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേല്‍മക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.
ലേവിയോടുള്ള എന്റെ നിയമം നിലനില്പാന്‍ തക്കവണ്ണം ഞാന്‍ ഈ ആജ്ഞ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
5
അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവന്‍ ഭയപ്പെടേണ്ടതിന്നു ഞാന്‍ അവന്നു അവയെ കൊടുത്തു; അവന്‍ എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു.
6
നേരുള്ള ഉപദേശം അവന്റെ വായില്‍ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളില്‍ കണ്ടതുമില്ല; സമാധാനമായും പരമാര്‍ത്ഥമായും അവന്‍ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;
7
പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാല്‍ അവന്റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.
നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല്‍ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേന്‍ .