എന്നാല്‍ അവരുടെ വീണ്ടെടുപ്പുകാരന്‍ ശക്തിമാന്‍ ; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; ഭൂമിക്കു സ്വസ്ഥത വരുത്തേണ്ടതിന്നും ബാബേല്‍നിവാസികള്‍ക്കു സ്വസ്ഥത വരുത്തേണ്ടതിന്നും അവരുടെ വ്യവഹാരം അവന്‍ ശ്രദ്ധയോടെ നടത്തും.
35
കല്ദയരുടെ മേലും ബാബേല്‍നിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെ മേലും ജ്ഞാനികളുടെ മേലും വാള്‍ വരുന്നു എന്നു യഹോവയുടെ അരുളപ്പാടു.
36
വമ്പു പറയുന്നവര്‍ ഭോഷന്മാരാകത്തക്കവണ്ണം അവരുടെ മേല്‍ വാള്‍ വരും; അതിലെ വീരന്മാര്‍ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാള്‍ വരും.
37
അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സര്‍വ്വസമ്മിശ്രജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെ മേലും വാള്‍ വരും; അതിന്റെ ഭണ്ഡാരങ്ങള്‍ കവര്‍ന്നുപോകത്തക്കവണ്ണം അവയുടെ മേലും വാള്‍വരും.
38
അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാന്‍ അതിന്മേല്‍ വറുതി വരുത്തും; അതു വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങള്‍ നിമിത്തം അവര്‍ ഭ്രന്തന്മാരായിരിക്കുന്നു.
39
ആകയാല്‍ അവിടെ മരുമൃഗങ്ങള്‍ കുറുനരികളോടുകൂടെ പാര്‍ക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതില്‍ ഒരു നാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികള്‍ ഇല്ലാതെ കിടക്കും.
മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയില്‍ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
വീരന്മാരില്‍ ബലവാന്മാരായവര്‍ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവില്‍നിന്നു അവനോടു സംസാരിക്കും; അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരയവര്‍ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു.
ഞാന്‍ നിന്നെ കുഴിയില്‍ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കല്‍ ഇറക്കുകയും നിനക്കു നിവാസികള്‍ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്‍ക്കാതെയിരിക്കേണ്ടതിന്നും ഞാന്‍ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളില്‍ പുരാതനശൂന്യങ്ങളില്‍ തന്നേ, കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ പാര്‍പ്പിക്കയും ചെയ്യും.
നിഹതന്മാരുടെ മദ്ധ്യേ അവര്‍ അതിന്നു അതിന്റെ സകലപുരുഷാരത്തിന്നും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവകൂഴികള്‍ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്തു അവര്‍ ഭീതി പരത്തിയിരിക്കയാല്‍ കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മദ്ധ്യേ അതു കിടക്കുന്നു.
അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ടു; അവര്‍ തങ്ങളുടെ വല്ലഭത്വത്താല്‍ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവര്‍ അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരായവരോടുകൂടെു കിടക്കുകയും കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.
സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാള്‍ അധികം മ്ളേച്ഛതയായി പ്രവര്‍ത്തിച്ചരിക്കുന്ന നിന്റെ പാപങ്ങളാല്‍ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതില്‍ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊള്‍ക.
ഞാന്‍ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്‍യ്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവില്‍ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
അതുകൊണ്ടു നീ യിസ്രായേല്‍ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാന്‍ എന്റെ തീക്ഷണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു.
ഞാന്‍ ഇനി നിന്നെ ജാതികളുടെ നിന്ദ കേള്‍പ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍നിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളില്‍ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാണ്‍കെ എന്നെത്തന്നേ അവരില്‍ വിശുദ്ധീകരിച്ചശേഷം
അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാനും അതിവിശുദ്ധങ്ങളായ എന്റെ സകല വിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോടു അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങള്‍ ചെയ്ത മ്ളേച്ഛതകളും വഹിക്കേണം.
ലജ്ജാവിഗ്രഹങ്ങളോ ഞങ്ങളുടെ യൌവനംമുതല്‍ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും തിന്നുകളഞ്ഞിരിക്കുന്നു.
ഞങ്ങള്‍ ഞങ്ങളുടെ ലജ്ജയില്‍ തന്നേ കിടക്കട്ടെ; ഞങ്ങളുടെ നാണം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൌവനംമുതല്‍ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടുമില്ല.