messengers
യെഹെസ്കേൽ 30:5
കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയില്‍പെട്ട ദേശക്കാരും അവരോടുകൂടെ വാള്‍കൊണ്ടു വീഴും.
യെഹെസ്കേൽ 30:6
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിനെ താങ്ങുന്നവര്‍ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതല്‍ അവര്‍ വാള്‍കൊണ്ടു വീഴും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെശയ്യാവ് 18:1
അയ്യോ, കൂശിലെ നദികള്‍ക്കരികെ ചിറകു കിരുകിരുക്കുന്നതും കടല്‍വഴിയായി വെള്ളത്തിന്മേല്‍ ഞാങ്ങണകൊണ്ടുള്ള തോണികളില്‍ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!
യെശയ്യാവ് 18:2
ശീഘ്രദൂതന്മാരേ, നിങ്ങള്‍ ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളുമായ ജാതിയുടെ അടുക്കല്‍, ആരംഭംമുതല്‍ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കല്‍, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍ .
യെശയ്യാവ് 20:3
പിന്നെ യഹോവ അരുളിച്ചെയ്തതു; എന്റെ ദാസനായ യെശയ്യാവു മിസ്രയീമിന്നും കൂശിന്നും അടയാളവും അത്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,
യെശയ്യാവ് 20:5
അങ്ങനെ അവര്‍ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
സെഫന്യാവ് 2:12
നിങ്ങളോ കൂശ്യരേ, എന്റെ വാളിനാല്‍ നിഹതന്മാര്‍!
careless
യെഹെസ്കേൽ 38:11
നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങള്‍ ഉള്ള ദേശത്തു ഞാന്‍ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവര്‍ച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടും വീണ്ടും നിവാസികളുള്ള സ്ഥലങ്ങള്‍ക്കു നേരെയും ജാതികളുടെ ഇടയില്‍നിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും
യെഹെസ്കേൽ 39:6
മാഗോഗിലും തീരപ്രദേശങ്ങളില്‍ നിര്‍ഭയം വസിക്കുന്നവരുടെ ഇടയിലും ഞാന്‍ തീ അയക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും
ന്യായാധിപന്മാർ 18:7
അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിര്‍ഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവര്‍ക്കും ദോഷം ചെയ്‍വാന്‍ പ്രാപ്തിയുള്ളവന്‍ ദേശത്തു ആരുമില്ല; അവര്‍ സീദോന്യര്‍ക്കും അകലെ പാര്‍ക്കുംന്നു; മറ്റുള്ള മനുഷ്യരുമായി അവര്‍ക്കും സംസര്‍ഗ്ഗവുമില്ല എന്നു കണ്ടു.
യെശയ്യാവ് 32:9-11
9
സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റു എന്റെ വാക്കു കേള്‍പ്പിന്‍ ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിന്‍ .
10
ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോള്‍ നിങ്ങള്‍ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാകയുമില്ല.
11
സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിന്‍ ; ചിന്തിയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിന്‍ ; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിന്‍ ; അരയില്‍ രട്ടു കെട്ടുവിന്‍ .
യെശയ്യാവ് 47:8
ആകയാല്‍ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തില്‍ പറയുന്ന സുഖഭോഗിനിയും നിര്‍ഭയവാസിനിയും ആയുള്ളവളേ, ഇതു കേള്‍ക്ക
യിരെമ്യാവു 49:31
അഹങ്കാരിയോ, ഞാന്‍ നിനക്കു വിരോധിയായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നിന്റെ നാള്‍, ഞാന്‍ നിന്നെ സന്ദര്‍ശിക്കുന്ന കാലം, വന്നിരിക്കുന്നു.
സെഫന്യാവ് 2:15
ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തില്‍ പറഞ്ഞു നിര്‍ഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നേ; ഇതു ശൂന്യവും മൃഗങ്ങള്‍ക്കു കിടപ്പിടവുമായ്തീര്‍ന്നതെങ്ങനെ; അതിന്നരികെ കൂടിപോകുന്ന ഏവനും ചൂളകത്തി കൈ കുലുക്കും.
1 തെസ്സലൊനീക്യർ 5:2
കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ.
great
യെഹെസ്കേൽ 30:4
മിസ്രയീമിന്റെ നേരെ വാള്‍ വരും; മിസ്രയീമില്‍ നിഹതന്മാര്‍ വീഴുകയും അവര്‍ അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങള്‍ ഇടിക്കയും ചെയ്യുമ്പോള്‍ കൂശില്‍ അതിവേദനയുണ്ടാകും.
യെഹെസ്കേൽ 26:16
അപ്പോള്‍ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവേക്കും; അവര്‍ വിറയല്‍ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറെച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.
യെഹെസ്കേൽ 27:35
ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാര്‍ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നിലക്കുന്നു.
യെഹെസ്കേൽ 32:9
നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോള്‍ ഞാന്‍ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
യെഹെസ്കേൽ 32:10
ഞാന്‍ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ വാള്‍ വീശുമ്പോള്‍, അവര്‍ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളില്‍ അവര്‍ ഔരോരുത്തനും താന്താന്റെ പ്രാണനെ ഔര്‍ത്തു മാത്രതോറും വിറെക്കും.
യെശയ്യാവ് 19:17
യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേര്‍ പറഞ്ഞുകേള്‍ക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിര്‍ണ്ണയിച്ച നിര്‍ണ്ണയംനിമിത്തം ഭയപ്പെടും.
യെശയ്യാവ് 23:5
സോരിന്റെ വര്‍ത്തമാനം മിസ്രയീമില്‍ എത്തുമ്പോള്‍ അവര്‍ ആ വര്‍ത്തമാനത്താല്‍ ഏറ്റവും വ്യസനിക്കും.
യിരെമ്യാവു 49:21
ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്റെ നേരെ ചെല്ലുക; അതിന്റെ നേരെയും സന്ദര്‍ശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നേ; നീ അവരുടെ പിന്നാലെ ചെന്നു വെട്ടി നിര്‍മ്മൂലനാശം വരുത്തി ഞാന്‍ കല്പിച്ചതുപോലെ ഒക്കെയും ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.
സെഖര്യാവ് 11:2
ദേവദാരു വീണും മഹത്തുക്കള്‍ നശിച്ചും ഇരിക്കയാല്‍ സരളവൃക്ഷമേ, ഔളിയിടുക; ദുര്‍ഗ്ഗമവനം വീണിരിക്കയാല്‍ ബാശാനിലെ കരുവേലങ്ങളേ, ഔളിയിടുവിന്‍ !
സെഖര്യാവ് 11:3
ഇടയന്മാരുടെ മഹത്വം നശിച്ചിട്ടു അവര്‍ മുറയിടുന്നതു കേട്ടുവോ? യോര്‍ദ്ദാന്റെ മുറ്റു കാടു നശിച്ചിട്ടു ബാലസിംഹങ്ങളുടെ ഗര്‍ജ്ജനം കേട്ടുവോ?
lo
യെഹെസ്കേൽ 33:33
എന്നാല്‍ അതു സംഭവിക്കുമ്പോള്‍--ഇതാ, അതു വരുന്നു--അവര്‍ തങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്നു അറിയും.
ആമോസ് 4:2
ഞാന്‍ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടല്‍കൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങള്‍ക്കു വരും എന്നു യഹോവയായ കര്‍ത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.