the day is
യെഹെസ്കേൽ 7:7
ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാള്‍ അടുത്തു; മലകളില്‍ ആര്‍പ്പുവിളി; സന്തോഷത്തിന്റെ ആര്‍പ്പുവിളിയല്ല.
യെഹെസ്കേൽ 7:12
കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാല്‍ വാങ്ങുന്നവന്‍ സന്തോഷിക്കയും വിലക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.
സങ്കീർത്തനങ്ങൾ 37:13
അവരുടെ വാള്‍ അവരുടെ ഹൃദയത്തില്‍ തന്നേ കടക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.
ഒബദ്യാവ് 1:15
സകലജാതികള്‍ക്കും യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേല്‍ തന്നേ മടങ്ങിവരും.
യോവേൽ 2:1
സീയോനില്‍ കാഹളം ഊതുവിന്‍ ; എന്റെ വിശുദ്ധപര്‍വ്വതത്തില്‍ അയ്യംവിളിപ്പിന്‍ ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.
സെഫന്യാവ് 1:7
യഹോവയായ കര്‍ത്താവിന്റെ സന്നിധിയില്‍ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താന്‍ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.
സെഫന്യാവ് 1:14
യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരന്‍ അവിടെ കഠിനമായി നിലവിളിക്കുന്നു.
മത്തായി 24:33
അങ്ങനെ നിങ്ങള്‍ ഇതു ഒക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ .
ഫിലിപ്പിയർ 4:5
നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ; കര്‍ത്താവു വരുവാന്‍ അടുത്തിരിക്കുന്നു.
യാക്കോബ് 5:9
സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാന്‍ ഒരുവന്റെ നേരെ ഒരുവന്‍ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതില്‍ക്കല്‍ നിലക്കുന്നു.
വെളിപ്പാട് 6:17
അവരുടെ മഹാകോപദിവസം വന്നു; ആര്‍ക്കും നില്പാന്‍ കഴിയും എന്നു പറഞ്ഞു.
a cloudy
യെഹെസ്കേൽ 30:18
ഞാന്‍ മിസ്രയീമിന്റെ നുകം ഒടിച്ചു അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോള്‍ തഹഫ്നേഹെസില്‍ പകല്‍ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാര്‍ പ്രവാസത്തിലേക്കു പോകേണ്ടിവരും.
യെഹെസ്കേൽ 32:7
നിന്നെ കെടുത്തുകളയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാന്‍ സാര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രന്‍ പ്രകാശം നലകുകയും ഇല്ല.
യെഹെസ്കേൽ 34:12
ഒരു ഇടയന്‍ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയില്‍ ഇരിക്കുന്ന നാളില്‍ തന്റെ ആട്ടിന്‍ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തില്‍ ചിതറിപ്പോയ സകലസ്ഥലങ്ങളിലും നിന്നു അവയെ വിടുവിക്കും.
പുറപ്പാട് 14:20
രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മില്‍ അടുക്കാതവണ്ണം അതു അവയുടെ മദ്ധ്യേ വന്നു; അവര്‍ക്കും മേഘവും അന്ധകാരവും ആയിരുന്നു; ഇവര്‍ക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.
പുറപ്പാട് 14:24
പ്രഭാതയാമത്തില്‍ യഹോവ അഗ്നിമേഘസ്തംഭത്തില്‍നിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി.
യെശയ്യാവ് 19:1
മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകംയഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോള്‍ മിസ്രയീമിലെ മിത്ഥ്യാമൂര്‍ത്തികള്‍ അവന്റെ സന്നിധിയിങ്കല്‍ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളില്‍ ഉരുകുകയും ചെയ്യും.
യോവേൽ 2:1
സീയോനില്‍ കാഹളം ഊതുവിന്‍ ; എന്റെ വിശുദ്ധപര്‍വ്വതത്തില്‍ അയ്യംവിളിപ്പിന്‍ ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.
യോവേൽ 2:2
ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പര്‍വ്വതങ്ങളില്‍ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാല്‍ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല.
ആമോസ് 5:16-20
16
അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവര്‍അയ്യോ, അയ്യോ എന്നു പറയും; അവര്‍ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.
17
ഞാന്‍ നിന്റെ നടുവില്‍ കൂടി കടന്നുപോകുന്നതുകൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
18
യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങള്‍ക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങള്‍ക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ.
19
അതു ഒരുത്തന്‍ സിംഹത്തിന്റെ മുമ്പില്‍നിന്നു ഔടിപ്പോയിട്ടു കരടി അവന്നു എതിര്‍പ്പെടുകയോ വീട്ടില്‍ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സര്‍പ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.
20
യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുള്‍ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ.
the time
യെഹെസ്കേൽ 29:12
ഞാന്‍ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തില്‍ ശൂന്യമാക്കും; അതിലെ പട്ടണങ്ങള്‍ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തില്‍ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു ദേശങ്ങളില്‍ ചിതറിച്ചുകളയും.
സങ്കീർത്തനങ്ങൾ 110:6
നിന്റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവു തന്റെ ക്രോധദിവസത്തില്‍ രാജാക്കന്മാരെ തകര്‍ത്തുകളയും.
സങ്കീർത്തനങ്ങൾ 149:7-9
7
അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും
8
എഴുതിയിരിക്കുന്ന വിധി അവരുടെമേല്‍ നടത്തേണ്ടതിന്നും തന്നേ.
9
അതു അവന്റെ സര്‍വ്വഭക്തന്മാര്‍ക്കും ബഹുമാനം ആകുന്നു.
യെശയ്യാവ് 24:21-23
21
അന്നാളില്‍ യഹോവ ഉയരത്തില്‍ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയില്‍ ഭൂപാലന്മാരെയും സന്ദര്‍ശിക്കും.
22
കുണ്ടറയില്‍ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തില്‍ അടെക്കയും ഏറിയനാള്‍ കഴിഞ്ഞിട്ടു അവരെ സന്ദര്‍ശിക്കയും ചെയ്യും.
23
സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പില്‍ തേജസ്സുണ്ടാകയാലും ചന്ദ്രന്‍ നാണിക്കയും സൂര്യന്‍ ലജ്ജിക്കയും ചെയ്യും.
യെശയ്യാവ് 34:2-17
2
യഹോവേക്കു സകലജാതികളോടും കോപവും അവരുടെ സര്‍വ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവന്‍ അവരെ ശപഥാര്‍പ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു.
3
അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളില്‍നിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകള്‍ ഒഴുകിപ്പോകും.
4
ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്‍പോലെ ചുരുണ്ടുപോകും; അതിനെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.
5
എന്റെ വാള്‍ സ്വര്‍ഗ്ഗത്തില്‍ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാര്‍പ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.
6
യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവേക്കു ബൊസ്രയില്‍ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.
7
അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.
8
അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തില്‍ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
9
അവിടത്തെ തോടുകള്‍ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.
10
രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതില്‍കൂടി കടന്നു പോകയുമില്ല.
11
വേഴാമ്പലും മുള്ളന്‍ പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതില്‍ പാര്‍ക്കും; അവന്‍ അതിന്മേല്‍ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.
12
അതിലെ കുലീനന്മാര്‍ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാര്‍ എല്ലാവരും നാസ്തിയായ്പോകും.
13
അതിന്റെ അരമനകളില്‍ മുള്ളും അതിന്റെ കോട്ടകളില്‍ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാര്‍ക്കും പാര്‍പ്പിടവും ഒട്ടകപ്പക്ഷികള്‍ക്കു താവളവും ആകും.
14
മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മില്‍ എതിര്‍പ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.
15
അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിന്‍ കീഴെ ചേര്‍ത്തുകൊള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോടു കൂടും.
16
യഹോവയുടെ പുസ്തകത്തില്‍ അന്വേഷിച്ചു വായിച്ചു നോക്കുവിന്‍ ; അവയില്‍ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.
17
അവന്‍ അവെക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവേക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതില്‍ പാര്‍ക്കും.
യിരെമ്യാവു 25:15-29
15
എങ്കിലും നിങ്ങള്‍ എന്നെ കൊന്നുകളഞ്ഞാല്‍, നിങ്ങള്‍ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊള്‍വിന്‍ ; നിങ്ങള്‍ കേള്‍ക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു സത്യം.
16
അപ്പോള്‍ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടുംഈ മനുഷ്യന്‍ മരണയോഗ്യനല്ല; അവന്‍ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില്‍ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.
17
അനന്തരം ദേശത്തിലെ മൂപ്പന്മാരില്‍ ചിലര്‍ എഴുന്നേറ്റു ജനത്തിന്റെ സര്‍വ്വസംഘത്തോടും പറഞ്ഞതു
18
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചുസീയോനേ വയല്‍ പോലെ ഉഴുതുകളയും; യെരൂശലേം കലക്കുന്നായും ഈ ആലയമുള്ള പര്‍വ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
19
യെഹൂദാരാജാവായ ഹിസ്കീയാവും സര്‍വ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവന്‍ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താന്‍ അവര്‍ക്കും വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനര്‍ത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനര്‍ത്ഥം വരുത്തുവാന്‍ പോകുന്നു.
20
അങ്ങനെ തന്നേ കിര്‍യ്യത്ത്--യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.
21
യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഔടിപ്പോയി.
22
യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എല്‍നാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.
23
അവര്‍ ഊരീയാവെ മിസ്രയീമില്‍നിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തില്‍ ഇട്ടുകളഞ്ഞു.
24
എന്നാല്‍ യിരെമ്യാവെ ജനത്തിന്റെ കയ്യില്‍ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു
യോവേൽ 3:11-14
11
ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിന്‍ ! യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.
12
ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.
13
അരിവാള്‍ ഇടുവിന്‍ ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിന്‍ ; ചകൂ നിറഞ്ഞിരിക്കുന്നു; തൊട്ടികള്‍ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.
14
വിധിയുടെ താഴ്വരയില്‍ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയില്‍ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
സെഫന്യാവ് 3:6
ഞാന്‍ ജാതികളെ ഛേദിച്ചുകളഞ്ഞു; അവരുടെ കൊത്തളങ്ങള്‍ ശൂന്യമായിരിക്കുന്നു; ഞാന്‍ അവരുടെ വീഥികളെ ആരും കടന്നുപോകാതവണ്ണം ശൂന്യമാക്കി, അവരുടെ പട്ടണങ്ങള്‍ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു.
സെഫന്യാവ് 3:7
നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊള്‍ക എന്നു ഞാന്‍ കല്പിച്ചു; എന്നാല്‍ ഞാന്‍ അവളെ സന്ദര്‍ശിച്ചതുപോലെ ഒക്കെയും അവളുടെ പാര്‍പ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവര്‍ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ഒക്കെയും ചെയ്തുപോന്നു.
സെഖര്യാവ് 14:3-19
3
എന്നാല്‍ യഹോവ പുറപ്പെട്ടു, താന്‍ യുദ്ധദിവസത്തില്‍ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.
4
അന്നാളില്‍ അവന്റെ കാല്‍ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയില്‍ നിലക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളര്‍ന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
5
എന്നാല്‍ മലകളുടെ താഴ്വര ആസല്‍വരെ എത്തുന്നതുകൊണ്ടു നിങ്ങള്‍ എന്റെ മലകളുടെ താഴ്വരയിലേക്കു ഔടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങള്‍ ഭൂകമ്പം ഹേതുവായി ഔടിപ്പോയതുപോലെ നിങ്ങള്‍ ഔടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.
6
അന്നാളില്‍ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിര്ഗ്ഗോളങ്ങള്‍ മറഞ്ഞുപോകും.
7
യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.
8
അന്നാളില്‍ ജീവനുള്ള വെള്ളം യെരൂശലേമില്‍ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
9
യഹോവ സര്‍വ്വഭൂമിക്കും രാജാവാകും; അന്നാളില്‍ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
10
ദേശം മുഴവനും മാറി ഗേബ മുതല്‍ യെരൂശലേമിന്നു തെക്കു രിമ്മോന്‍ വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന്‍ ഗോപുരം മുതല്‍ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോണ്‍ഗോപുരംവരെ തന്നേ, ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്റെ ചക്കാലകള്‍വരെയും നിവാസികള്‍ ഉള്ളതാകും.
11
അവന്‍ അതില്‍ പാര്‍ക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിര്‍ഭയം വസിക്കും.
12
യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതുഅവര്‍ നിവിര്‍ന്നു നിലക്കുമ്പോള്‍ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തില്‍ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായില്‍ തന്നേ ചീഞ്ഞഴുകിപ്പോകും.
13
അന്നാളില്‍ യഹോവയാല്‍ ഒരു മഹാപരാഭവം അവരുടെ ഇടയില്‍ ഉണ്ടാകും; അവര്‍ ഔരോരുത്തന്‍ താന്താന്റെ കൂട്ടുകരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.
14
യെഹൂദയും യെരൂശലേമില്‍വെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.
15
അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങള്‍ക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.
16
എന്നാല്‍ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാള്‍ ആചരിപ്പാനും ആണ്ടുതോറും വരും.
17
ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാന്‍ യെരൂശലേമിലേക്കു വരാത്തപക്ഷം അവര്‍ക്കും മഴയുണ്ടാകയില്ല.
18
മിസ്രയീംവംശം വരാത്തപക്ഷം അവര്‍ക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാള്‍ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവര്‍ക്കുംണ്ടാകും.
19
കൂടാരപ്പെരുനാള്‍ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികള്‍ക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.
വെളിപ്പാട് 19:13-21
13
സ്വര്‍ഗ്ഗത്തിലെ സൈന്യം നിര്‍മ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളകൂതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
14
ജാതികളെ വെട്ടുവാന്‍ അവന്റെ വായില്‍ നിന്നു മൂര്‍ച്ചയുള്ളവാള്‍ പുറപ്പെടുന്നു; അവന്‍ ഇരിമ്പുകോല്‍ കൊണ്ടു അവരെ മേയക്കും; സര്‍വ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചകൂ അവന്‍ മെതിക്കുന്നു.
15
രാജാധിരാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
16
ഒരു ദൂതന്‍ സൂര്യനില്‍ നിലക്കുന്നതു ഞാന്‍ കണ്ടു; അവന്‍ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും
17
രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാന്‍ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിന്‍ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
18
കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‍വാന്‍ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാന്‍ കണ്ടു.
19
മൃഗത്തെയും അതിന്റെ മുമ്പാകെ താന്‍ ചെയ്ത അടയാളങ്ങളാല്‍ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയില്‍ ജീവനോടെ തള്ളിക്കളഞ്ഞു.
20
ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായില്‍ നിന്നു പുറപ്പെടുന്ന വാള്‍കൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികള്‍ക്കും തൃപ്തിവന്നു.