thy great wisdom
സദൃശ്യവാക്യങ്ങൾ 26:12
തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
യെശയ്യാവ് 5:21
തങ്ങള്‍ക്കുതന്നേ ജ്ഞാനികളായും തങ്ങള്‍ക്കു തന്നേ വിവേകികളായും തോന്നുന്നവര്‍ക്കും അയ്യോ കഷ്ടം!
റോമർ 12:16
തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍ ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാര്‍ എന്നു വിചാരിക്കരുതു.
and by
യെഹെസ്കേൽ 27:12-36
12
തര്‍ശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവര്‍ നിന്റെ ചരക്കിന്നു പകരം തന്നു.
13
യാവാന്‍ , തൂബാല്‍, മേശക്‍ എന്നിവര്‍ നിന്റെ വ്യാപാരികള്‍ ആയിരുന്നു; അവര്‍ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു.
14
തോഗര്‍മ്മാഗൃഹക്കാര്‍ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടകൂതിരകളെയും കോവര്‍കഴുതകളെയും തന്നു.
15
ദെദാന്യര്‍ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകള്‍ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവര്‍ ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.
16
നിന്റെ പണിത്തരങ്ങളുടെ പ്പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവര്‍ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു.
17
യെഹൂദയും യിസ്രായേല്‍ദേശവും നിന്റെ വ്യാപാരികളായിരുന്നു; അവര്‍ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.
18
ദമ്മേശേക്‍ നിന്റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധസമ്പത്തിന്റെയും പെരുപ്പം നിമിത്തവും ഹെല്‍ബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്റെ വ്യാപാരി ആയിരുന്നു.
19
വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
20
ദെദാന്‍ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടം കൊണ്ടു നിന്റെ വ്യാപാരിയായിരുന്നു;
21
അരബികളും കേദാര്‍പ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികള്‍ ആയിരുന്നു; കുഞ്ഞാടുകള്‍, ആട്ടുകൊറ്റന്മാര്‍, കോലാടുകള്‍ എന്നിവകൊണ്ടു അവര്‍ നിന്റെ കച്ചവടക്കാരായിരുന്നു;
22
ശെബയിലെയും രമയിലെയും വ്യാപാരികള്‍ നിന്റെ കച്ചവടക്കാരായിരുന്നു; അവര്‍ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.
23
ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.
24
അവര്‍ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തില്‍ പിരിച്ച കയറുകളും നിന്റെ ചരക്കിന്നു പകരം തന്നു.
25
തര്‍ശീശ് കപ്പലുകള്‍ നിനക്കു ചരകൂ കൊണ്ടു വന്നു; നീ പരിപൂര്‍ണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീര്‍ന്നു.
26
നിന്റെ തണ്ടേലന്മാര്‍ നിന്നെ പുറങ്കടലിലേക്കു കൊണ്ടു പോയി; കിഴക്കന്‍ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.
27
നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്‍ക്കാരും മാലുമികളും ഔരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്റെ അകത്തുള്ള സര്‍വ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളില്‍ സമുദ്രമദ്ധ്യേ വീഴും.
28
നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പല്‍കൂട്ടങ്ങള്‍ നടുങ്ങിപ്പോകും.
29
തണ്ടേലന്മാരൊക്കെയും കപ്പല്‍ക്കാരും കടലിലെ മാലുമികള്‍ എല്ലാവരും കപ്പലുകളില്‍നിന്നു ഇറങ്ങി കരയില്‍ നിലക്കും.
30
അവര്‍ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയല്‍ പൂഴി വാരിയിട്ടു ചാരത്തില്‍ കിടന്നുരുളുകയും
31
നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.
32
തങ്ങളുടെ ദുഃഖത്തില്‍ അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നതുസമുദ്രമദ്ധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളു?
33
നിന്റെ ചരകൂ സമുദ്രത്തില്‍ നിന്നു കയറിവന്നപ്പോള്‍, നീ ഏറിയ വംശങ്ങള്‍ക്കു തൃപ്തിവരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.
34
ഇപ്പോള്‍ നീ സമുദ്രത്തില്‍നിന്നു തകര്‍ന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തില്‍ വീണിരിക്കുന്നു.
35
ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാര്‍ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നിലക്കുന്നു.
36
ജാതികളിലെ വ്യാപാരികള്‍ നിന്നെക്കുറിച്ചു ചൂളകുത്തുന്നുനിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.
സങ്കീർത്തനങ്ങൾ 62:10
പീഡനത്തില്‍ ആശ്രയിക്കരുതു; കവര്‍ച്ചയില്‍ മയങ്ങിപ്പോകരുതു; സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വെക്കരുതു;
യെശയ്യാവ് 23:3
വലിയ വെള്ളത്തിന്മേല്‍ സീഹോര്‍പ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്ത്തും അതിന്നു ആദായമായ്‍വന്നു; അതു ജാതികളുടെ ചന്ത ആയിരുന്നു.
യെശയ്യാവ് 23:8
കിരീടം നലകുന്നതും വര്‍ത്തകന്മാര്‍ പ്രഭുക്കന്മാരും വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിര്‍ണ്ണയിച്ചതാര്‍?
ഹോശേയ 12:7
അവന്‍ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യില്‍ ഉണ്ടു; പീഡിപ്പിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു.
ഹോശേയ 12:8
എന്നാല്‍ എഫ്രയീംഞാന്‍ സമ്പന്നനായ്തീര്‍ന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നില്‍ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
സെഖര്യാവ് 9:3
സോര്‍ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.
യാക്കോബ് 4:13
ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍
യാക്കോബ് 4:14
നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.
and thine
യെഹെസ്കേൽ 28:2
മനുഷ്യപുത്രാ, നീ സോര്‍പ്രഭുവിനോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യന്‍ മാത്രമായിരിക്കെഞാന്‍ ദൈവമാകുന്നു; ഞാന്‍ സമുദ്രമദ്ധ്യേ ദൈവാസനത്തില്‍ ഇരിക്കുന്നു എന്നു പറഞ്ഞു.
യെഹെസ്കേൽ 16:49
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോഗര്‍വ്വവും തീന്‍ പുളെപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചതുമില്ല.
ആവർത്തനം 6:11
നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോള്‍
ആവർത്തനം 6:12
നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
ആവർത്തനം 8:13
നിന്റെ ആടുമാടുകള്‍ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,
ആവർത്തനം 8:14
നിന്നെ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കയും
2 ദിനവൃത്താന്തം 25:19
എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാന്‍ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടില്‍ അടങ്ങി പാര്‍ത്തുകൊള്‍ക; നീയും യെഹൂദയും വീഴുവാന്‍ തക്കവണ്ണം അനര്‍ത്ഥത്തില്‍ ഇടപെടുന്നതു എന്തിന്നു?
2 ദിനവൃത്താന്തം 32:23-25
23
പലരും യെരൂശലേമില്‍ യഹോവേക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിന്നു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവന്‍ അന്നുമുതല്‍ സകലജാതികളുടെയും ദൃഷ്ടിയില്‍ ഉന്നതനായിത്തീര്‍ന്നു.
24
ആ കാലത്തു യെഹിസ്കീയാവിന്നു മരണകരമായ ദീനംപിടിച്ചു; അവന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു; അതിന്നു അവന്‍ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.
25
എന്നാല്‍ യെഹിസ്കീയാവു തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ടു അവന്റെമേലും യെഹൂദയുടെ മേലും യെരൂശലേമിന്മേലും കോപം ഉണ്ടായി.
ഇയ്യോബ് 31:24
ഞാന്‍ പൊന്നു എന്റെ ശരണമാക്കിയെങ്കില്‍, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കില്‍,
ഇയ്യോബ് 31:25
എന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാന്‍ സന്തോഷിച്ചുവെങ്കില്‍,
സങ്കീർത്തനങ്ങൾ 52:7
ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയില്‍ ആശ്രയിക്കയും ദുഷ്ടതയില്‍ തന്നെത്താന്‍ ഉറപ്പിക്കയും ചെയ്ത മനുഷ്യന്‍ അതാ എന്നു പറയും,
സങ്കീർത്തനങ്ങൾ 62:10
പീഡനത്തില്‍ ആശ്രയിക്കരുതു; കവര്‍ച്ചയില്‍ മയങ്ങിപ്പോകരുതു; സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വെക്കരുതു;
സദൃശ്യവാക്യങ്ങൾ 11:28
തന്റെ സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.
സദൃശ്യവാക്യങ്ങൾ 30:9
ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടുയഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
യെശയ്യാവ് 10:8-14
8
അവന്‍ പറയുന്നതുഎന്റെ പ്രഭുക്കന്മാര്‍ ഒക്കെയും രാജാക്കന്മാരല്ലയോ?
9
കല്നോ കര്‍ക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അര്‍പ്പാദിനെപ്പോലെയല്ലയോ? ശമര്‍യ്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?
10
യെരൂശലേമിലും ശമര്‍യ്യയിലും ഉള്ളവയെക്കാള്‍ വിശേഷമായ ബിംബങ്ങള്‍ ഉണ്ടായിരുന്ന മിത്ഥ്യാമൂര്‍ത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,
11
ഞാന്‍ ശമര്‍യ്യയോടും അതിലെ മിത്ഥ്യാമൂര്‍ത്തികളോടും ചെയ്തതുപോലെ ഞാന്‍ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?
12
അതുകൊണ്ടു കര്‍ത്താവു സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീര്‍ത്തശേഷം, ഞാന്‍ അശ്ശൂര്‍ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദര്‍ശിക്കും.
13
എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാന്‍ ഇതു ചെയ്തു; ഞാന്‍ ബുദ്ധിമാന്‍ ; ഞാന്‍ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവര്‍ന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.
14
എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വ്വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവന്‍ പറയുന്നുവല്ലോ.
ദാനീയേൽ 4:30
ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേല്‍ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
ദാനീയേൽ 4:37
ഇപ്പോള്‍ നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികള്‍ ഒക്കെയും സത്യവും അവന്റെ വഴികള്‍ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവന്‍ പ്രാപ്തന്‍ തന്നേ.
ഹോശേയ 13:6
അവര്‍ക്കും മേച്ചല്‍ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ടു അവര്‍ എന്നെ മറന്നുകളഞ്ഞു.
ലൂക്കോസ് 12:16-21
16
ഒരുപമയും അവരോടു പറഞ്ഞതുധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
17
അപ്പോള്‍ അവന്‍ ഞാന്‍ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാന്‍ സ്ഥലം പോരാ എന്നു ഉള്ളില്‍ വിചാരിച്ചു.
18
പിന്നെ അവന്‍ പറഞ്ഞതുഞാന്‍ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതില്‍ കൂട്ടിവേക്കും.
19
എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകള്‍ക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു
20
മൂഢാ, ഈ രാത്രിയില്‍ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആര്‍ക്കാകും എന്നു പറഞ്ഞു.
21
ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.
1 തിമൊഥെയൊസ് 6:17
ആശവെപ്പാനും നന്മ ചെയ്‍വാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാന ശീലരും ഔദാര്യമുള്ളവരുമായി