thou saidst
യെഹെസ്കേൽ 25:6
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാല്‍കൊണ്ടു ചവിട്ടി സര്‍വ്വനിന്ദയോടുംകൂടെ ഹൃദയപൂര്‍വ്വം സന്തോഷിച്ചചതുകൊണ്ടു,
യെഹെസ്കേൽ 25:8
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,
യെഹെസ്കേൽ 26:2-21
2
മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചുനന്നായി, ജാതികളുടെ വാതിലായിരുന്നവള്‍ തകര്‍ന്നുപോയി; അവര്‍ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവള്‍ ശൂന്യമായ്തീര്‍ന്നിരിക്കയാല്‍ ഞാന്‍ നിറയും എന്നു സോര്‍ പറയുന്നതുകൊണ്ടു
3
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസോരേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാന്‍ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.
4
അവര്‍ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാന്‍ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.
5
അതു സമുദ്രത്തിന്റെ നടുവില്‍ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; അതു ജാതികള്‍ക്കു കവര്‍ച്ചയായ്തീരും.
6
നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
7
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസര്‍ എന്ന ബാബേല്‍രാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.
8
അവന്‍ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; അവന്‍ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിര്‍ത്തും.
9
അവന്‍ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെച്ചു കോടാലികൊണ്ടു നിന്റെ ഗോപുരങ്ങളെ തകര്‍ത്തുകളയും.
10
അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതില്‍ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്റെ ഗോപുരങ്ങളില്‍കൂടി കടക്കുമ്പോള്‍ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകള്‍ കുലുങ്ങിപ്പോകും.
11
തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവന്‍ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവന്‍ വാള്‍കൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകള്‍ നിലത്തു വീണുകിടക്കും.
12
അവര്‍ നിന്റെ സമ്പത്തു കവര്‍ന്നു നിന്റെ ചരകൂ കൊള്ളയിട്ടു നിന്റെ മതിലുകള്‍ ഇടിച്ചു നിന്റെ മനോഹരഭവനങ്ങള്‍ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവര്‍ വെള്ളത്തില്‍ ഇട്ടുകളയും.
13
നിന്റെ പാട്ടുകളുടെ ഘോഷം ഞാന്‍ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേള്‍ക്കയുമില്ല.
14
ഞാന്‍ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
15
യഹോവയായ കര്‍ത്താവു സോരിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിഹതന്മാര്‍ ഞരങ്ങുമ്പോഴും നിന്റെ നടുവില്‍ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ഒച്ചയാല്‍ ദ്വീപുകള്‍ നടുങ്ങിപ്പോകയില്ലയോ?
16
അപ്പോള്‍ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവേക്കും; അവര്‍ വിറയല്‍ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറെച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.
17
അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയുംസമുദ്രസഞ്ചാരികള്‍ പാര്‍ത്തതും കീര്‍ത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തില്‍ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികള്‍ക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!
18
ഇപ്പോള്‍ നിന്റെ വീഴ്ചയുടെ നാളില്‍ ദ്വീപുകള്‍ വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകള്‍ നിന്റെ നിര്യാണത്തിങ്കല്‍ ഭ്രമിച്ചുപോകും.
19
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ നിന്നെ നിവാസികള്‍ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാന്‍ നിന്റെമേല്‍ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,
20
ഞാന്‍ നിന്നെ കുഴിയില്‍ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കല്‍ ഇറക്കുകയും നിനക്കു നിവാസികള്‍ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്‍ക്കാതെയിരിക്കേണ്ടതിന്നും ഞാന്‍ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളില്‍ പുരാതനശൂന്യങ്ങളില്‍ തന്നേ, കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ പാര്‍പ്പിക്കയും ചെയ്യും.
21
ഞാന്‍ നിന്നെ ശീഘ്രനാശത്തിന്നു ഏല്പിക്കും; നീ ഇല്ലാതെ ആയ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 35:10-15
10
യഹോവ അവിടെ ഉണ്ടായിരിക്കെഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങള്‍ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു
11
എന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവര്‍ത്തിക്കും; ഞാന്‍ നിനക്കു ന്യായം വിധിക്കുമ്പോള്‍ ഞാന്‍ അവരുടെ ഇടയില്‍ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
12
യിസ്രായേല്‍പര്‍വ്വതങ്ങള്‍ ശൂന്യമായിരിക്കുന്നു; അവ ഞങ്ങള്‍ക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാന്‍ കേട്ടിരിക്കുന്നു എന്നു നീ അറിയും.
13
നിങ്ങള്‍ വായ്കൊണ്ടു എന്റെ നേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാന്‍ അതു കേട്ടിരിക്കുന്നു.
14
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസര്‍വ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നിന്നെ ശൂന്യമാക്കും.
15
യിസ്രായേല്‍ഗൃഹത്തിന്റെ അവകാശം ശൂന്യമായതില്‍ നീ സന്തോഷിച്ചുവല്ലോ; ഞാന്‍ നിന്നോടും അതുപോലെ ചെയ്യും; സെയീര്‍പര്‍വ്വതവും എല്ലാ ഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാന്‍ യഹോവയെന്നു അവര്‍ അറിയും.
യെഹെസ്കേൽ 36:2
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുശത്രു നിങ്ങളെക്കുറിച്ചുനന്നായി; പുരാതനഗിരികള്‍ ഞങ്ങള്‍ക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 70:2
എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ.
സങ്കീർത്തനങ്ങൾ 70:3
നന്നായി നന്നായി എന്നു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
സദൃശ്യവാക്യങ്ങൾ 17:5
ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തില്‍ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.
സദൃശ്യവാക്യങ്ങൾ 24:17
നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുതു; അവന്‍ ഇടറുമ്പോള്‍ നിന്റെ ഹൃദയം ആനന്ദിക്കരുതു.
സദൃശ്യവാക്യങ്ങൾ 24:18
യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കല്‍നിന്നു മാറ്റിക്കളവാനും മതി.
വിലാപങ്ങൾ 2:21
വീഥികളില്‍ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്റെ കന്യകമാരും യൌവനക്കാരും വാള്‍കൊണ്ടു വീണിരിക്കുന്നു; നിന്റെ കോപദിവസത്തില്‍ നീ അവരെ കൊന്നു കരുണകൂടാതെ അറുത്തുകളഞ്ഞു.
വിലാപങ്ങൾ 2:22
ഉത്സവത്തിന്നു വിളിച്ചുകൂട്ടുംപോലെ നീ എനിക്കു സര്‍വ്വത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തില്‍ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല; ഞാന്‍ കയ്യില്‍ താലോലിച്ചു വളര്‍ത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.
വിലാപങ്ങൾ 4:21
ഊസ് ദേശത്തു പാര്‍ക്കുംന്ന എദോംപുത്രിയേ, സന്തോഷിച്ചു അനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.
മീഖാ 7:8
എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുതു; വീണു എങ്കിലും ഞാന്‍ വീണ്ടും എഴുന്നേലക്കും; ഞാന്‍ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.