thy face
യെഹെസ്കേൽ 6:2
മനുഷ്യപുത്രാ, നീ യിസ്രായേല്‍പര്‍വ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവര്‍ക്കും വിരോധമായി പ്രവചിച്ചു പറയേണ്ടതു
യെഹെസ്കേൽ 20:46
മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു
യെഹെസ്കേൽ 21:2
മനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിന്നു നേരെ തിരിച്ചു വിശുദ്ധമന്ദിരത്തിന്നു വിരോധമായി പ്രസംഗിച്ചു യിസ്രായേല്‍ദേശത്തിന്നു വിരോധമായി പ്രവചിച്ചു യിസ്രായേല്‍ദേശത്തോടു പറയേണ്ടതു
യെഹെസ്കേൽ 35:2
മനുഷ്യപുത്രാ, നീ സെയീര്‍ പര്‍വ്വതത്തിന്നു നേരെ മുഖം തിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു
the Ammonites
യെഹെസ്കേൽ 21:28-32
28
മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതുഅമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു
29
അന്ത്യാകൃത്യത്തിന്റെ കാലത്തു, നാള്‍ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തില്‍ വെക്കേണ്ടതിന്നു അവര്‍ നിനക്കു വ്യാജം ദര്‍ശിക്കുന്ന നേരത്തും നിനക്കു ഭോഷകുലക്ഷണം പറയുന്ന നേരത്തും ഒരു വാള്‍, ഒരു വാള്‍ ഊരിയിരിക്കുന്നു; അതു മിന്നല്‍പോലെ മിന്നേണ്ടതിന്നും തിന്നുകളയേണ്ടതിന്നും കുലെക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.
30
അതിനെ ഉറയില്‍ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു, നിന്റെ ജന്മദേശത്തു തന്നേ ഞാന്‍ നിന്നെ ന്യായം വിധിക്കും,
31
ഞാന്‍ എന്റെ ക്രോധം നിന്റെമേല്‍ പകര്‍ന്നു എന്റെ കോപാഗ്നി നിന്റെമേല്‍ ഊതി, മൃഗപ്രായരും നശിപ്പിപ്പാന്‍ മിടുക്കന്മാരുമായ മനുഷ്യരുടെ കയ്യില്‍ നിന്നെ ഏല്പിക്കും.
32
നീ തീക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവില്‍ ഇരിക്കും; നിന്നെ ഇനി ആരും ഔര്‍ക്കയില്ല; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.
ആദിപുസ്തകം 19:38
ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെന്‍ -അമ്മീ എന്നു പേരിട്ടു; അവന്‍ ഇന്നുള്ള അമ്മോന്യര്‍ക്കും പിതാവു.
യിരെമ്യാവു 9:25
നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും നിന്റെ ക്രോധം പകരേണമേ; അവര്‍ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവര്‍ അവനെ വിഴുങ്ങി നശിപ്പിച്ചു അവന്റെ വാസസ്ഥലത്തെ ശൂന്യമാക്കിയിരിക്കുന്നു.
യിരെമ്യാവു 9:26
യിരെമ്യാവു 25:21
യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഔടിപ്പോയി.
യിരെമ്യാവു 27:3
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ഈ സ്ഥലത്തുനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെ ഒക്കെയും ഞാന്‍ രണ്ടു സംവത്സരത്തിന്നകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;
യിരെമ്യാവു 49:1-6
1
യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാടു
2
ജാതികളുടെ ഇടയില്‍ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിന്‍ ; കൊടി ഉയര്‍ത്തുവിന്‍ ; മറെച്ചുവെക്കാതെ ഘോഷിപ്പിന്‍ ; ബാബേല്‍ പിടിക്കപ്പെട്ടിരിക്കുന്നു; ബേല്‍ ലജ്ജിച്ചുപോയി, മേരോദാക്‍ തകര്‍ന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങള്‍ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങള്‍ തകര്‍ന്നിരിക്കുന്നു എന്നു പറവിന്‍ .
3
വടക്കുനിന്നു ഒരു ജാതി അതിന്റെ നേരെ പുറപ്പെട്ടുവരുന്നു; അതു ആ ദേശത്തെ ശൂന്യമാക്കുന്നു; അതില്‍ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഔടിപ്പോയ്ക്കളയുന്നു.
4
ആ നാളുകളില്‍, ആ കാലത്തു, യിസ്രായേല്‍മക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞുംകൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
5
അവര്‍ സീയോനിലേക്കു മുഖം തിരിച്ചു അതിനെക്കുറിച്ചു ചോദിച്ചുകൊണ്ടുവരുവിന്‍ ; മറന്നുപോകാത്തതായ ഒരു ശാശ്വത നിയമത്താല്‍ നമുക്കു യഹോവയോടു ചേര്‍ന്നുകൊള്ളാം എന്നു പറയും.
6
എന്റെ ജനം കാണാതെപോയ ആടുകള്‍ ആയീത്തീര്‍ന്നിരിക്കുന്നു; അവരുടെ ഇടയന്മാര്‍ അവരെ തെറ്റിച്ചു മലകളില്‍ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവര്‍ മലയില്‍നിന്നു കുന്നിന്മേല്‍ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു.
ആമോസ് 1:13-15
13
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര്‍ തങ്ങളുടെ അതിര്‍ വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗര്‍ഭിണികളെ പിളര്‍ന്നുകളഞ്ഞിരിക്കയാല്‍, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
14
ഞാന്‍ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആര്‍പ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.
15
അവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ അരുളിച്ചെയ്യുന്നു.
സെഫന്യാവ് 2:8-11
8
മോവാബിന്റെ ധിക്കാരവും അമ്മോന്യര്‍ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാന്‍ കേട്ടിരിക്കുന്നു.
9
അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതുഎന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യര്‍ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തിരും; എന്റെ ജനത്തില്‍ ശേഷിപ്പുള്ളവര്‍ അവരെ കവര്‍ച്ച ചെയ്യും; എന്റെ ജാതിയില്‍ ശേഷിച്ചിരിക്കുന്നവര്‍ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.
10
ഇതു അവരുടെ അഹങ്കാരംനിമിത്തം അവര്‍ക്കും ഭവിക്കും; അവര്‍ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.
11
യഹോവ അവരോടു ഭയങ്കരനായിരിക്കും; അവന്‍ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്നു അവനെ നമസ്കരിക്കും;