thy filthiness
യെഹെസ്കേൽ 24:11
അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതില്‍ ഉരുകേണ്ടതിന്നും അതിന്റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേല്‍ വെക്കുക.
യെഹെസ്കേൽ 23:36-48
36
പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാല്‍ അവരുടെ മ്ളേച്ഛതകളെ അവരോടു അറിയിക്ക.
37
അവര്‍ വ്യഭിചാരം ചെയ്തു, അവരുടെ കയ്യില്‍ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവര്‍ വ്യഭിചാരം ചെയ്തു; അവര്‍ എനിക്കു പ്രസവിച്ച മക്കളെ അവേക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
38
ഒന്നുകൂടെ അവര്‍ എന്നോടു ചെയ്തിരിക്കുന്നുഅന്നാളില്‍ തന്നേ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
39
അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്റെ ആലയത്തിന്റെ നടുവില്‍ ചെയ്തതു.
40
ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാര്‍ക്കും അവര്‍ ആളയച്ചു; ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്ന ഉടനെ അവര്‍ വന്നു; അവര്‍ക്കും വേണ്ടി നീ കുളിച്ചു, കണ്ണില്‍ മഷി എഴുതി, ആഭരണം അണിഞ്ഞു,
41
ഭംഗിയുള്ളോരു കട്ടിലിന്മേല്‍ ഇരുന്നു, അതിന്റെ മുമ്പില്‍ ഒരു മേശ ഒരുക്കി, അതിന്മേല്‍ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു;
42
നിര്‍ഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടു കൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കല്‍ അവര്‍ ആളയച്ചു, മരുഭൂമിയില്‍നിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവര്‍ അവരുടെ കൈകൂ വളയിടുകയും തലയില്‍ ഭംഗിയുള്ള കിരീടങ്ങള്‍ വെക്കയും ചെയ്തു.
43
അപ്പോള്‍ ഞാന്‍ കിഴവിയായവള്‍ വ്യഭിചാരം ചെയ്യും; ഇപ്പോള്‍ അവര്‍ അവളോടും അവള്‍ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
44
അങ്ങനെ വേശ്യയുടെ അടുക്കല്‍ ചെല്ലുന്നതുപോലെ അവര്‍ അവളുടെ അടുക്കല്‍ ചെന്നു; അതെ അവര്‍ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
45
എന്നാല്‍ നീതിമാന്മാരായ പുരുഷന്മാര്‍ വ്യഭിചാരിണികള്‍ക്കു തക്ക ന്യായപ്രകാരവും രക്തപാതകികള്‍ക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവര്‍ വ്യഭിചാരിണികളല്ലോ; അവരുകട കയ്യില്‍ രക്തവും ഉണ്ടു.
46
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവര്‍ച്ചെക്കും ഏല്പിക്കും.
47
ആ സഭ അവരെ കല്ലെറിഞ്ഞു വാള്‍കൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
48
ഇങ്ങനെ നിങ്ങളുടെ ദുര്‍മ്മര്യാദപോലെ ചെയ്യാതിരിപ്പാന്‍ സകലസ്ത്രീകളുടെ ഒരു പാഠം പഠിക്കേണ്ടതിന്നു ഞാന്‍ ദുര്‍മ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.
2 കൊരിന്ത്യർ 7:1
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള്‍ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികെച്ചുകൊള്‍ക.
because
യെഹെസ്കേൽ 22:24
മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതുക്രോധദിവസത്തില്‍ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.
2 ദിനവൃത്താന്തം 36:14-16
14
പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
15
അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു.
16
അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
യെശയ്യാവ് 5:4-6
4
ഞാന്‍ എന്റെ മുന്തിരിത്തോട്ടത്തില്‍ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതില്‍ എന്തു ചെയ്‍വാനുള്ളു? മുന്തിരിങ്ങ കായക്കുമെന്നു ഞാന്‍ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാല്‍ വരുവിന്‍ ;
5
ഞാന്‍ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാന്‍ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാന്‍ അതിന്റെ മതില്‍ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.
6
ഞാന്‍ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതില്‍ മുളെക്കും; അതില്‍ മഴ പെയ്യിക്കരുതെന്നു ഞാന്‍ മേഘങ്ങളോടു കല്പിക്കും.
യെശയ്യാവ് 9:13-17
13
എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
14
അതുകൊണ്ടു യഹോവ യിസ്രായേലില്‍നിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തില്‍ തന്നേ ഛേദിച്ചുകളയും.
15
മൂപ്പനും മൂന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകന്‍ തന്നേ വാല്‍.
16
ഈ ജനത്തെ നടത്തുന്നവര്‍ അവരെ തെറ്റിച്ചുകളയുന്നു; അവരാല്‍ നടത്തപ്പെടുന്നവര്‍ നശിച്ചുപോകുന്നു.
17
അതുകൊണ്ടു കര്‍ത്താവു അവരുടെ യൌവനക്കാരില്‍ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കര്‍മ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
യിരെമ്യാവു 6:28-30
28
അവരെല്ലാവരും മഹാ മത്സരികള്‍, നുണപറഞ്ഞു നടക്കുന്നവര്‍; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവര്‍ത്തിക്കുന്നു.
29
തുരുത്തി ഊതുന്നു; തീയില്‍നിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാര്‍ നീങ്ങിപ്പോകുന്നില്ലല്ലോ.
30
യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ടു അവര്‍ക്കും കറക്കന്‍ വെള്ളി എന്നു പേരാകും. sയഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
യിരെമ്യാവു 25:3-7
3
അവരുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കത്തക്കവണ്ണം പക്ഷേ അവര്‍ കേട്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയുമായിരിക്കും.
4
എന്നാല്‍ നീ അവരോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും
5
ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കയില്ലെങ്കില്‍,
6
ഞാന്‍ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും ശാപവാക്യമാക്കിത്തീര്‍ക്കും.
7
യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്‍വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു.
യിരെമ്യാവു 31:18
നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന്നു അവരുടെ ശേഷം അവരുടെ മക്കളുടെ മാര്‍വ്വിടത്തില്‍ പകരം കൊടുക്കയും ചെയ്യുന്നു; മഹത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം.
ഹോശേയ 7:1
ഞാന്‍ യിസ്രായേലിന്നു ചികിത്സ ചെയ്യുമ്പോള്‍, എഫ്രയീമിന്റെ അകൃത്യവും ശമര്‍യ്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവര്‍ വ്യാജം പ്രവര്‍ത്തിക്കുന്നു; അകത്തു കള്ളന്‍ കടക്കുന്നു; പുറത്തു കവര്‍ച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
ഹോശേയ 7:9-16
9
അന്യജാതികള്‍ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവന്‍ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവന്‍ അറിയുന്നില്ല.
10
യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കല്‍ മടങ്ങിവന്നിട്ടില്ല; ഇതില്‍ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
11
എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.
12
അവര്‍ പോകുമ്പോള്‍ ഞാന്‍ എന്റെ വല അവരുടെ മേല്‍ വീശും; ഞാന്‍ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേള്‍പ്പിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷിക്കും.
13
അവര്‍ എന്നെ വിട്ടു ഔടിപ്പോയതുകൊണ്ടു അവര്‍ക്കും അയ്യോ കഷ്ടം; അവര്‍ എന്നോടു അതിക്രമം ചെയ്കകൊണ്ടു അവര്‍ക്കും നാശം; ഞാന്‍ അവരെ വീണ്ടെടുപ്പാന്‍ വിചാരിച്ചിട്ടും അവര്‍ എന്നോടു ഭോഷകു സംസാരിക്കുന്നു.
14
അവര്‍ ഹൃദയപൂര്‍വ്വം എന്നോടു നിലവിളിക്കാതെ കിടക്കയില്‍വെച്ചു മുറയിടുന്നു; അവര്‍ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവര്‍ എന്നോടു മത്സരിക്കുന്നു.
15
ഞാന്‍ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ചു ബലപ്പെടുത്തീട്ടും അവര്‍ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
16
അവര്‍ തിരിയുന്നു, മേലോട്ടു അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവര്‍ക്കും പരിഹാസഹേതുവായ്തീരും.
ആമോസ് 4:6-12
7
കൊയ്ത്തിന്നു ഇനി മൂന്നു മാസമുള്ളപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു മഴ മുടക്കിക്കളഞ്ഞു; ഞാന്‍ ഒരു പട്ടണത്തില്‍ മഴ പെയ്യിക്കയും മറ്റെ പട്ടണത്തില്‍ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തില്‍ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ കണ്ടം വരണ്ടുപോയി.
8
രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാന്‍ ഒരു പട്ടണത്തിലേക്കു ഉഴന്നുചെന്നു, ദാഹം തീര്‍ന്നില്ലതാനും; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
9
ഞാന്‍ നിങ്ങളെ വെണ്‍കതിര്‍കൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളന്‍ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
10
മിസ്രയീമില്‍ എന്നപ്പോലെ ഞാന്‍ മഹാമാരി നിങ്ങളടെ ഇടയില്‍ അയച്ചു നിങ്ങളുടെ യൌവനക്കാരെ വാള്‍കൊണ്ടു കൊന്നു നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാന്‍ നിങ്ങളുടെ മൂക്കില്‍ കയറുമാറാക്കി; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
11
ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാന്‍ നിങ്ങളുടെ ഇടയില്‍ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങള്‍ കത്തുന്ന തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
12
അതുകൊണ്ടു യിസ്രായേലേ, ഞാന്‍ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാന്‍ ഇതു നിന്നോടു ചെയ്‍വാന്‍ പോകുന്നതു കൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാന്‍ ഒരുങ്ങിക്കൊള്‍ക.
സെഫന്യാവ് 3:2
അവള്‍ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയില്‍ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല.
സെഫന്യാവ് 3:7
നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊള്‍ക എന്നു ഞാന്‍ കല്പിച്ചു; എന്നാല്‍ ഞാന്‍ അവളെ സന്ദര്‍ശിച്ചതുപോലെ ഒക്കെയും അവളുടെ പാര്‍പ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവര്‍ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ഒക്കെയും ചെയ്തുപോന്നു.
മത്തായി 23:37
നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.
മത്തായി 23:38
'കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍' എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
ലൂക്കോസ് 13:7-9
7
അതിന്നു അവന്‍ കര്‍ത്താവേ, ഞാന്‍ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്‍ക്കട്ടെ.
8
മേലാല്‍ കായിച്ചെങ്കിലോ - ഇല്ലെങ്കില്‍ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
9
ഒരു ശബ്ബത്തില്‍ അവന്‍ ഒരു പള്ളിയില്‍ ഉപദേശിച്ചുകൊണ്ടിരുന്നു;
വെളിപ്പാട് 22:11
അനീതിചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
till I
യെഹെസ്കേൽ 5:13
അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാന്‍ അവരോടു എന്റെ ക്രോധം തീര്‍ത്തു തൃപ്തനാകും; എന്റെ ക്രോധം അവരില്‍ നിവര്‍ത്തിക്കുമ്പോള്‍ യഹോവയായ ഞാന്‍ എന്റെ തീക്ഷണതയില്‍ അതിനെ അരുളിച്ചെയ്തു എന്നു അവര്‍ അറിയും.
യെഹെസ്കേൽ 8:18
ആകയാല്‍ ഞാനും ക്രോധത്തോടെ പ്രവര്‍ത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാന്‍ കരുണ കാണിക്കയുമില്ല; അവര്‍ അത്യുച്ചത്തില്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ അപേക്ഷ കേള്‍ക്കയില്ല എന്നു അരുളിച്ചെയ്തു.
യെഹെസ്കേൽ 16:42
ഇങ്ങനെ ഞാന്‍ എന്റെ ക്രോധം നിന്നില്‍ നിവര്‍ത്തിച്ചിട്ടു എന്റെ തീക്ഷണത നിന്നെ വിട്ടുമാറും; പിന്നെ ഞാന്‍ കോപിക്കാതെ അടങ്ങിയിരിക്കും.
റോമർ 2:8
നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്കും കോപവും ക്രോധവും കൊടുക്കും.
റോമർ 2:9
തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.