നിങ്ങള്‍ കല്നെക്കു ചെന്നു നോക്കുവിന്‍ ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍ ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍ ; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?
3
നിങ്ങള്‍ ദുര്‍ദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.
4
നിങ്ങള്‍ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേല്‍ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേല്‍ നിവിര്‍ന്നു കിടക്കയും ആട്ടിന്‍ കൂട്ടത്തില്‍നിന്നു കുഞ്ഞാടുകളെയും തൊഴുത്തില്‍നിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
5
നിങ്ങള്‍ വീണാനാദത്തോടെ വ്യര്‍ത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
പെട്ടെന്നു ശെബായര്‍ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
ഞാന്‍ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യര്‍ക്കും വിറ്റുകളയും; അവര്‍ അവരെ ദൂരത്തുള്ള ജാതിയായ ശെബായര്‍ക്കും വിറ്റുകളയും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.