നീ അവരുടെ വഴികളില്‍ നടന്നില്ല; അവരുടെ മ്ളേച്ഛതകള്‍പോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാള്‍ അധികം വഷളത്വം പ്രവര്‍ത്തിച്ചു.
48
എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
49
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോഗര്‍വ്വവും തീന്‍ പുളെപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചതുമില്ല.
50
അവര്‍ അഹങ്കാരികളായി എന്റെ മുമ്പില്‍ മ്ളേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാന്‍ അവരെ നീക്കിക്കളഞ്ഞു.
51
ശമര്‍യ്യയും നിന്റെ പാപങ്ങളില്‍ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാള്‍ നിന്റെ മ്ളേച്ഛതകളെ വര്‍ദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ളേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
വിശ്വാസത്യാഗിനിയായ യിസ്രായേല്‍ വ്യഭിചാരം ചെയ്ത ഹേതുവാല്‍ തന്നേ ഞാന്‍ അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.
9
മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗംഹേതുവായി ദേശം മലിനമായ്പോയി; കല്ലിനോടും മരത്തോടും അവള്‍ വ്യഭിചാരം ചെയ്തു.
10
ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂര്‍ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങിവന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
നാം അനങ്ങാതിരിക്കുന്നതെന്തു? കൂടിവരുവിന്‍ ; നാം ഉറപ്പുള്ള പട്ടണങ്ങളില്‍ ചെന്നു അവിടെ നശിച്ചുപോക; നാം യഹോവയോടു പാപം ചെയ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ചു നശിപ്പിച്ചിരിക്കുന്നു.