strip
യെഹെസ്കേൽ 23:29
അവര്‍ പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുര്‍മ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
യെഹെസ്കേൽ 16:16
നിന്റെ വസ്ത്രങ്ങളില്‍ ചിലതു നീ എടുത്തു, പല നിറത്തില്‍ പൂജാഗിരികളെ തീര്‍ത്തലങ്കരിച്ചു, അവയുടെമേല്‍ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.
യെഹെസ്കേൽ 16:37
നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാന്‍ കൂട്ടിവരുത്തും; ഞാന്‍ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പില്‍ അനാവൃതമാക്കും.
യെഹെസ്കേൽ 16:39
ഞാന്‍ നിന്നെ അവരുടെ കയ്യില്‍ ഏല്പിക്കും; അവര്‍ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവര്‍ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
യിരെമ്യാവു 13:22
ജാതികളുടെ മിത്ഥ്യാമൂര്‍ത്തികളില്‍ മഴ പെയ്യിക്കുന്നവര്‍ ഉണ്ടോ? അല്ല, ആകാശമോ വര്‍ഷം നലക്കുന്നതു? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നേ അല്ലയോ? നിനക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.
ഹോശേയ 2:3
അല്ലെങ്കില്‍ ഞാന്‍ അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിര്‍ത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.
ഹോശേയ 2:9
അതുകൊണ്ടു താല്‍ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാന്‍ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിന്‍ രോമവും ശണയവും ഞാന്‍ എടുത്തുകളകയും ചെയ്യും.
ഹോശേയ 2:10
ഇപ്പോള്‍ ഞാന്‍ അവളുടെ ജാരന്മാര്‍ കാണ്‍കെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കയ്യില്‍നിന്നു വിടുവിക്കയില്ല.
വെളിപ്പാട് 17:16
നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.
വെളിപ്പാട് 18:14-17
14
നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്കു ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല.
15
ഈ വകകൊണ്ടു വ്യാപാരം ചെയ്തു അവളാല്‍ സമ്പന്നരായവര്‍ അവള്‍ക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു
16
അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്ക്കുറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും.
17
ഏതു മാലുമിയും ഔരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പല്‍ക്കാരും കടലില്‍ തൊഴില്‍ ചെയ്യുന്നവരൊക്കയും
fair jewels
യെശയ്യാവ് 3:17-24
17
ഇതുനിമിത്തം യഹോവ സീയോന്‍ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
18
അന്നു കര്‍ത്താവു അവരുടെ കാല്‍ച്ചിലമ്പുകളുടെ അലങ്കാരം,
19
അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
20
തലപ്പാവു, കാല്‍ത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
21
, 22 തകിട്ടുകൂടു, മോതിരം, മൂകൂത്തി, ഉത്സവ വസ്ത്രം, മേലാട, ശാല്വാ, ചെറുസഞ്ചി, ദര്‍പ്പണം, ക്ഷോമപടം,
22
കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.
23
അപ്പോള്‍ സുഗന്ധത്തിന്നു പകരം ദുര്‍ഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൌന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.
24
നിന്റെ പുരുഷന്മാര്‍ വാളിനാലും നിന്റെ വീരന്മാര്‍ യുദ്ധത്തിലും വീഴും.
1 പത്രോസ് 3:3
നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
1 പത്രോസ് 3:4
സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യന്‍ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു.