Go ye
യെഹെസ്കേൽ 20:25
ഞാന്‍ അവര്‍ക്കും കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു.
യെഹെസ്കേൽ 20:26
ഞാന്‍ യഹോവ എന്നു അവര്‍ അറിവാന്‍ തക്കവണ്ണം ഞാന്‍ അവരെ ശൂന്യമാക്കേണ്ടതിന്നു അവര്‍ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതില്‍ ഞാന്‍ അവരെ അവരുടെ സ്വന്തവഴിപാടുകളാല്‍ അശുദ്ധമാക്കി.
ന്യായാധിപന്മാർ 10:14
നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിന്‍ ; അവര്‍ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.
2 രാജാക്കന്മാർ 3:13
എലീശാ യിസ്രായേല്‍ രാജാവിനോടുഎനിക്കും നിനക്കും തമ്മില്‍ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേല്‍രാജാവു അവനോടുഅങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 81:12
അതുകൊണ്ടു അവര്‍ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാന്‍ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
ഹോശേയ 4:17
എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.
ആമോസ് 4:4
ബേഥേലില്‍ചെന്നു അതിക്രമം ചെയ്‍വിന്‍ ; ഗില്ഗാലില്‍ ചെന്നു അതിക്രമം വര്‍ദ്ധിപ്പിപ്പിന്‍ ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാള്‍ തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടു ചെല്ലുവിന്‍ .
ആമോസ് 4:5
പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അര്‍പ്പിപ്പിന്‍ ; സ്വമേധാര്‍പ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിന്‍ ; അങ്ങനെ അല്ലോ, യിസ്രായേല്‍മക്കളേ നിങ്ങള്‍ക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
റോമർ 1:24-28
24
അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അവമാനിക്കേണ്ടതിന്നു അശുദ്ധിയില്‍ ഏല്പിച്ചു.
25
ദൈവത്തിന്റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ , ആമേന്‍ .
26
അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളില്‍ ഏല്പിച്ചു; അവരുടെ സ്ത്രീകള്‍ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
27
അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നേ പ്രാപിച്ചു.
28
ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു.
2 തെസ്സലൊനീക്യർ 2:11
സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു
but
യെഹെസ്കേൽ 23:37-39
37
അവര്‍ വ്യഭിചാരം ചെയ്തു, അവരുടെ കയ്യില്‍ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവര്‍ വ്യഭിചാരം ചെയ്തു; അവര്‍ എനിക്കു പ്രസവിച്ച മക്കളെ അവേക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
38
ഒന്നുകൂടെ അവര്‍ എന്നോടു ചെയ്തിരിക്കുന്നുഅന്നാളില്‍ തന്നേ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
39
അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്റെ ആലയത്തിന്റെ നടുവില്‍ ചെയ്തതു.
സദൃശ്യവാക്യങ്ങൾ 21:27
ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവന്‍ ദുരാന്തരത്തോടെ അതു അര്‍പ്പിച്ചാല്‍ എത്ര അധികം!
യെശയ്യാവ് 1:13-15
13
ഇനി നിങ്ങള്‍ വ്യര്‍ത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും--നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.
14
നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാന്‍ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാന്‍ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.
15
നിങ്ങള്‍ കൈമലര്‍ത്തുമ്പോള്‍ ഞാന്‍ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങള്‍ എത്ര തന്നേ പ്രാര്‍ത്ഥനകഴിച്ചാലും ഞാന്‍ കേള്‍ക്കയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.
യെശയ്യാവ് 66:3
കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവന്‍ ‍, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവന്‍ ‍, ഭോജനയാഗം കഴിക്കയും പന്നിച്ചോര അര്‍‍പ്പിക്കയും ചെയ്യുന്നവന്‍ ‍, ധൂപം കാണിക്കയും മിത്ഥ്യാമൂര്‍‍ത്തിയെ വാഴ്ത്തുകയും ചെയ്യുന്നവന്‍ ‍, ഇവര്‍‍ സ്വന്‍ തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളില്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു
യിരെമ്യാവു 7:9-11
9
ജ്ഞാനികള്‍ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവര്‍ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവര്‍ക്കും എന്തൊരു ജ്ഞാനമുള്ളു?
10
അതുകൊണ്ടു ഞാന്‍ അവരുടെ ഭാര്യമാരെ അന്യന്മാര്‍ക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവര്‍ക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു.
11
സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവര്‍ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
സെഫന്യാവ് 1:4
ഞാന്‍ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാന്‍ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും
സെഫന്യാവ് 1:5
മേല്‍പുരകളില്‍ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മല്‍ക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും
മത്തായി 6:24
രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കുംകഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും; നിങ്ങള്‍ക്കു ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല.
വെളിപ്പാട് 3:15
ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
വെളിപ്പാട് 3:16
ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശിതോഷ്ണവാനാകയാല്‍ നിന്നെ എന്റെ വായില്‍ നിന്നു ഉമിണ്ണുകളയും.