he went
2 രാജാക്കന്മാർ 24:1-7
1
അവന്റെ കാലത്തു ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവന്‍ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോള്‍ യഹോവ കല്‍ദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു; പ്രവാചകന്മാരായ തന്റെ ദാസന്മാര്‍മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവന്‍ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.
2
മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളവാന്‍ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവര്‍ക്കും ഭവിച്ചു.
3
അവന്‍ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാന്‍ യഹോവേക്കു മനസ്സായില്ല.
4
യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
5
യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീന്‍ അവന്നു പകരം രാജാവായി.
6
മിസ്രയീംരാജാവിന്നു മിസ്രയീംതോടുമുതല്‍ ഫ്രാത്ത് നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേല്‍രാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവു പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
7
യെഹോയാഖീന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ മൂന്നുമാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേര്‍; അവള്‍ യെരൂശലേമ്യനായ എല്‍നാഥാന്റെ മകള്‍ ആയിരുന്നു.
2 ദിനവൃത്താന്തം 36:5
യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ ഏഴു സംവത്സരം യെരൂശലേമില്‍ വാണു; അവന്‍ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
യിരെമ്യാവു 22:13-17
13
ശമര്‍യ്യയിലെ പ്രവാചകന്മാരില്‍ ഞാന്‍ ഭോഷത്വം കണ്ടിരിക്കുന്നു; അവര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.
14
യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാന്‍ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവര്‍ വ്യഭിചാരം ചെയ്തു വ്യാജത്തില്‍ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവര്‍ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികള്‍ ഗൊമോറ പോലെയും ഇരിക്കുന്നു.
15
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരില്‍നിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.
16
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായില്‍നിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നതു.
17
എന്നെ നിരസിക്കുന്നവരോടു അവര്‍നിങ്ങള്‍ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയുംനിങ്ങള്‍ക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
യിരെമ്യാവു 26:1-24
1
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
2
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തില്‍ വെക്കുക.
3
പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കല്‍ വരുന്ന ദൂതന്മാരുടെ കയ്യില്‍ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോര്‍രാജാവിന്നും സീദോന്‍ രാജാവിന്നും കൊടുത്തയച്ചു,
4
തങ്ങളുടെ യജമാനന്മാരോടു പറവാന്‍ നീ അവരോടു കല്പിക്കേണ്ടതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നുനിങ്ങളുടെ യജമാനന്മാരോടു ഇപ്രാകരം പറവിന്‍
5
ഞാന്‍ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവന്നു ഞാന്‍ അതു കൊടുക്കും.
6
ഇപ്പോഴോ ഞാന്‍ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യില്‍ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാന്‍ അവന്നു കൊടുത്തിരിക്കുന്നു.
7
സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.
8
ബാബേല്‍രാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാന്‍ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9
നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവികൊടുക്കരുതു.
10
നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു.
11
എന്നാല്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാന്‍ അവരുടെ ദേശത്തു തന്നേ വസിക്കുമാറാക്കും; അവര്‍ അതില്‍ കൃഷിചെയ്തു അവിടെ പാര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.
12
ഞാന്‍ അങ്ങനെ തന്നേ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാല്‍നിങ്ങള്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ചു ജീവിച്ചുകൊള്‍വിന്‍ .
13
ബാബേല്‍രാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു പോലെ നീയും നിന്റെ പ്രജകളും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നതു എന്തിനു?
14
നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
15
ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
16
പിന്നെ ഞാന്‍ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയുടെ ആലയംവക ഉപകരണങ്ങള്‍ ഇപ്പോള്‍ ക്ഷണത്തില്‍ ബാബേലില്‍നിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതുഅവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
17
അവര്‍ക്കും ചെവികൊടുക്കരുതു; ബോബേല്‍രാജാവിനെ സേവിച്ചു ജീവിച്ചുകൊള്‍വിന്‍ ; ഈ നഗരം ശൂന്യമായ്തീരുന്നതെന്തിന്നു?
18
അവര്‍ പ്രവാചകന്മാരാകുന്നു എങ്കില്‍, യഹോവയുടെ അരുളപ്പാടു അവര്‍ക്കുംണ്ടെങ്കില്‍, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന്നു അവര്‍ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.
19
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍,
20
അവന്‍ എടുക്കാതെ വെച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
21
അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
22
അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന നാള്‍വരെ, അവ അവിടെ ഇരിക്കും; പിന്നത്തേതില്‍ ഞാന്‍ അവയെ ഈ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 36:1-32
1
യെഹോയാക്കീമിന്റെ മകനായ കൊന്യാവിന്നു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവു രാജാവായി; അവനെ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.
2
എന്നാല്‍ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.
3
സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കല്‍ അയച്ചുനീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.
4
യിരെമ്യാവിന്നോ ജനത്തിന്റെ ഇടയില്‍ വരത്തുപോകൂണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.
5
ഫറവോന്റെ സൈന്യം മിസ്രയീമില്‍നിന്നു പുറപ്പെട്ടു എന്ന വര്‍ത്തമാനം യെരൂശലേമിനെ നിരോധിച്ചുപാര്‍ത്ത കല്ദയര്‍ കേട്ടപ്പോള്‍ അവര്‍ യെരൂശലേമിനെ വിട്ടുപോയി.
6
അന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
7
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅരുളപ്പാടു ചോദിപ്പാന്‍ നിങ്ങളെ എന്റെ അടുക്കല്‍ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടതുനിങ്ങള്‍ക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.
8
കല്ദയരോ മടങ്ങിവന്നു ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു തീ വെച്ചു ചുട്ടുകളയും.
9
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുകല്ദയര്‍ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവര്‍ വിട്ടുപോകയില്ല.
10
നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സര്‍വ്വ സൈന്യത്തേയും നിങ്ങള്‍ തോല്പിച്ചിട്ടു, മുറിവേറ്റ ചിലര്‍ മാത്രം ശേഷിച്ചിരുന്നാലും അവര്‍ ഔരോരുത്തന്‍ താന്താന്റെ കൂടാരത്തില്‍ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.
11
ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോള്‍
12
യിരെമ്യാവു ബെന്യാമീന്‍ ദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയില്‍ തന്റെ ഔഹരി വാങ്ങുവാന്‍ യെരൂശലേമില്‍നിന്നു പുറപ്പെട്ടു.
13
അവന്‍ ബെന്യാമീന്‍ വാതില്‍ക്കല്‍ എത്തിയപ്പോള്‍, അവിടത്തെ കാവല്‍ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകന്‍ യിരീയാവു എന്നു പേരുള്ളവന്‍ യിരെമ്യാപ്രവാചകനെ പിടിച്ചുനീ കല്ദയരുടെ പക്ഷം ചേരുവാന്‍ പോകുന്നു എന്നു പറഞ്ഞു.
14
അതിന്നു യിരെമ്യാവുഅതു നേരല്ല, ഞാന്‍ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കല്‍ കൊണ്ടുചെന്നു.
15
പ്രഭുക്കന്മാര്‍ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടില്‍ തടവില്‍ വെച്ചു; അതിനെ അവര്‍ കാരാഗൃഹമാക്കിയിരുന്നു.
16
അങ്ങനെ യിരെമ്യാവു കുണ്ടറയിലെ നിലവറകളില്‍ ആയി അവിടെ ഏറെനാള്‍ പാര്‍ക്കേണ്ടിവന്നു.
17
അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തിയഹോവയിങ്കല്‍നിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയില്‍വെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവുഉണ്ടു; നീ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.
18
പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതുനിങ്ങള്‍ എന്നെ കാരാഗൃഹത്തില്‍ ആക്കുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു.
19
ബാബേല്‍രാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാര്‍ ഇപ്പോള്‍ എവിടെ?
20
ആകയാല്‍ യജമാനനായ രാജാവേ, കേള്‍ക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാന്‍ രായസക്കാരനായ യോനാഥാന്റെ വീട്ടില്‍ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.
21
അപ്പോള്‍ സിദെക്കീയാരാജാവുയിരെമ്യാവെ കാവല്‍പുരമുറ്റത്തു ഏല്പിപ്പാനും നഗരത്തില്‍ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവില്‍നിന്നു ദിവസം പ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു.