నిచ్చుచు
ആദിപുസ്തകം 38:16-18
16
അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകള്‍ എന്നു അറിയാതെവരിക, ഞാന്‍ നിന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കല്‍ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവള്‍ ചോദിച്ചു.
17
ഞാന്‍ ആട്ടിന്‍ കൂട്ടത്തില്‍ നിന്നു ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവന്‍ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവള്‍ ചോദിച്ചു.
18
എന്തു പണയം തരേണം എന്നു അവന്‍ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.
ആവർത്തനം 23:17
യിസ്രായേല്‍പുത്രിമാരില്‍ ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേല്‍പുത്രന്മാരില്‍ പുരുഷ മൈഥുനക്കാരനും ഉണ്ടാകരുതു.
ആവർത്തനം 23:18
വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേര്‍ച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.
ഹോശേയ 2:12
ഇതു എന്റെ ജാരന്മാര്‍ എനിക്കു തന്ന സമ്മാനങ്ങള്‍ എന്നു അവള്‍ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാന്‍ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങള്‍ അവയെ തിന്നുകളയും
യോവേൽ 3:3
അവര്‍ എന്റെ ജനത്തിന്നു ചീട്ടിട്ടു ഒരു ബാലനെ ഒരു വേശ്യകൂ വേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞുകുടിക്കയും ചെയ്തു.
മീഖാ 1:7
അതിലെ സകല വിഗ്രഹങ്ങളും തകര്‍ന്നു പോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാന്‍ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലോ അവള്‍ അതു സ്വരൂപിച്ചതു; അവ വീണ്ടും വേശ്യാ സമ്മാനമായിത്തീരും.
ലൂക്കോസ് 15:30
വേശ്യമാരോടു കൂടി നിന്റെ മുതല്‍ തിന്നുകളഞ്ഞ ഈ നിന്റെ മകന്‍ വന്നപ്പോഴേക്കോ തടിപ്പിച്ച കാളകൂട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
but thou
യെശയ്യാവ് 30:3
എന്നാല്‍ ഫറവോന്റെ സംരക്ഷണ നിങ്ങള്‍ക്കു നാണമായും മിസ്രയീമിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.
യെശയ്യാവ് 30:6
തെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകംസിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസര്‍പ്പം എന്നിവ വരുന്നതായി കഷ്ടവും ക്ളേശവും ഉള്ള ദേശത്തുകൂടി, അവര്‍ ഇളം കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയറ്റി തങ്ങള്‍ക്കു ഉപകാരം വരാത്ത ഒരു ജാതിയുടെ അടുക്കല്‍ കൊണ്ടുപോകുന്നു.
യെശയ്യാവ് 30:7
മിസ്രയീമ്യരുടെ സഹായം വ്യര്‍ത്ഥവും നിഷ്ഫലവുമത്രെ; അതുകൊണ്ടു ഞാന്‍ അതിന്നുഅനങ്ങാതിരിക്കുന്ന സാഹസക്കാര്‍ എന്നു പേര്‍ വിളിക്കുന്നു.
യെശയ്യാവ് 57:9
നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കല്‍ ചെന്നു, നിന്റെ പരിമളവര്‍‍ഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു
ഹോശേയ 8:9
അവര്‍ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
ഹോശേയ 8:10
അവര്‍ ജാതികളുടെ ഇടയില്‍നിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന്‍ കീഴില്‍ വേഗത്തില്‍ വേദനപ്പെടും.