ఆత్మ
യെഹെസ്കേൽ 1:12
അവ ഔരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോള്‍ അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും.
1 കൊരിന്ത്യർ 14:32
പ്രവാചകന്മാരുടെ ആത്മാക്കള്‍ പ്രവാചകന്മാര്‍ക്കും കീഴടങ്ങിയിരിക്കുന്നു.
అవి
യെഹെസ്കേൽ 10:17
ജീവിയുടെ ആത്മാവു ചക്രങ്ങളില്‍ ആയിരുന്നതുകൊണ്ടു അവ നിലക്കുമ്പോള്‍ ഇവയും നിലക്കും; അവ പൊങ്ങുമ്പോള്‍ ഇവയും പൊങ്ങും.
സെഖര്യാവ് 6:1-8
1
ഞാന്‍ വീണ്ടും തല പൊക്കി നോക്കിയപ്പോള്‍ രണ്ടു പര്‍വ്വതങ്ങളുടെ ഇടയില്‍നിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പര്‍വ്വതങ്ങളോ താമ്രപര്‍വ്വതങ്ങള്‍ ആയിരുന്നു.
2
ഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും
3
മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാല്‍നിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
4
എന്നോടു സംസാരിക്കുന്ന ദൂതനോടുയജമാനനേ, ഇതു എന്താകുന്നു എന്നു ഞാന്‍ ചോദിച്ചു.
5
ദൂതന്‍ എന്നോടു ഉത്തരം പറഞ്ഞതുഇതു സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റു ആകുന്നു.
6
കറുത്ത കുതിരകള്‍ ഉള്ളതു വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.
7
കുരാല്‍നിറമുള്ളവ പുറപ്പെട്ടു ഭൂമിയില്‍ ഊടാടി സഞ്ചരിപ്പാന്‍ നോക്കിനിങ്ങള്‍ പോയി ഭൂമിയില്‍ ഊടാടി സഞ്ചരിപ്പിന്‍ എന്നു അവന്‍ കല്പിച്ചു; അങ്ങനെ അവ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു.
8
അവന്‍ എന്നോടു ഉറക്കെ വിളിച്ചു; വടക്കെ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിങ്കല്‍ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.