അവളുടെ വാതിലുകള്‍ മണ്ണില്‍ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഔടാമ്പല്‍ അവന്‍ തകര്‍ത്തു നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില്‍ ഇരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില്‍ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാര്‍ക്കും യഹോവയിങ്കല്‍ നിന്നു ദര്‍ശനം ഉണ്ടാകുന്നതുമില്ല.
അതുകൊണ്ടു ഇപ്പോള്‍ ബാലന്‍ കൂടെയില്ലാതെ ഞാന്‍ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കല്‍ ചെല്ലുമ്പോള്‍, അവന്റെ പ്രാണന്‍ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു,
എന്നാല്‍ ജനംനീ വരേണ്ടാ; ഞങ്ങള്‍ തോറ്റോടി എന്നു വരികില്‍ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളില്‍ പാതിപേര്‍ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളില്‍ പതിനായിരം പേര്‍ക്കും തുല്യന്‍ . ആകയാല്‍ നീ പട്ടണത്തില്‍ ഇരുന്നുകൊണ്ടു ഞങ്ങള്‍ക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.
ഞാന്‍ ഇതാ, ഇവിടെ നിലക്കുന്നുഞാന്‍ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാന്‍ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാന്‍ വല്ലവന്റെയും കയ്യില്‍നിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിന്‍ ; ഞാന്‍ അതു മടക്കിത്തരാം.
അവന്‍ തന്റെ ആളുകളോടുയഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാന്‍ യഹോവ എനിക്കു ഇടവരുത്തരുതേ; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
യഹോവ ഇന്നു ഗുഹയില്‍വെച്ചു നിന്നെ എന്റെ കയ്യില്‍ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാന്‍ ചിലര്‍ പറഞ്ഞെങ്കിലും ഞാന്‍ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാന്‍ കയ്യെടുക്കയില്ല; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാന്‍ പറഞ്ഞു.
നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാല്‍ യഹോവയാണ നിങ്ങള്‍ മരണയോഗ്യര്‍ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കല്‍ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.
അവന്‍ വിട്ടുപോകുംമുമ്പെ അവന്‍ പിന്നെയുംബാബേല്‍രാജാവു യെഹൂദാപട്ടണങ്ങള്‍ക്കു അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവിന്റെ അടുക്കല്‍ നീ ചെന്നു അവനോടു കൂടെ ജനത്തിന്റെ മദ്ധ്യേ പാര്‍ക്ക; അല്ലെങ്കില്‍ നിനക്കു ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു അകമ്പടിനായകന്‍ വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.
ഞാന്‍ എന്റെ വല അവന്റെമേല്‍ വീശും; അവന്‍ എന്റെ കണിയില്‍ അകപ്പെടും; ഞാന്‍ അവനെ കല്ദയരുടെ ദേശത്തു ബാബേലില്‍ കൊണ്ടുപോകും; എങ്കിലും അവന്‍ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.