ഞാന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിന്നു തക്കവണ്ണം നിങ്ങളെ സന്ദര്‍ശിക്കും; ഞാന്‍ അവളുടെ കാട്ടിന്നു തീ വേക്കും; അതു അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
താനോ മരുഭൂമിയില്‍ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലില്‍ ഇരുന്നു മരിപ്പാന്‍ ഇച്ഛിച്ചു; ഇപ്പോള്‍ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാന്‍ എന്റെ പിതാക്കന്മാരെക്കാള്‍ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
യഹോവ എന്നോടുയിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിന്നു ഞാന്‍ അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു.
നിന്റെ സ്നേഹിതന്മാര്‍ ഒക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാന്‍ നിന്നെ ശത്രു അടിക്കുന്നതുപോലെയും ക്രൂരന്‍ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കകൊണ്ടു അവര്‍ നിന്നെ നോക്കുന്നില്ല.
ഞാന്‍ നിന്റെ മുമ്പില്‍ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങള്‍ ഒക്കെയും നിന്റെമേല്‍ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയില്‍വെച്ചു നീ അവയെ നിന്റെ ഹൃദയത്തില്‍ ഔര്‍ത്തു
നിനക്കുള്ളവര്‍ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേര്‍ക്കും; അവിടെനിന്നു അവന്‍ നിന്നെ കൊണ്ടുവരും.