నా
യിരെമ്യാവു 6:24
അതിന്റെ വര്‍ത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
യിരെമ്യാവു 10:19-22
19
ഞാനോ അറുപ്പാന്‍ കൊണ്ടുപോകുന്ന മരുക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; അവന്റെ പേര്‍ ആരും ഔര്‍ക്കാതെ ഇരിക്കേണ്ടതിന്നു നാം വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചു ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളക എന്നിങ്ങനെ അവര്‍ എന്റെ നേരെ ഉപായം നിരൂപിച്ചതു ഞാന്‍ അറിഞ്ഞതുമില്ല.
20
നീതിയോടെ ന്യായംവിധിക്കയും അന്തരംഗവും ഹൃദയവും ശോധനകഴിക്കയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന്‍ കാണുമാറാകട്ടെ; ഞാന്‍ എന്റെ വ്യവഹാരം നിന്നെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
21
അതുകൊണ്ടുനീ ഞങ്ങളുടെ കയ്യാല്‍ മരിക്കാതെയിരിക്കേണ്ടതിന്നു യഹോവയുടെ നാമത്തില്‍ പ്രവചിക്കരുതു എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
22
ഞാന്‍ അവരെ സന്ദര്‍ശിക്കും; യൌവനക്കാര്‍ വാള്‍കൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.
ഇയ്യോബ് 7:13
എന്റെ കട്ടില്‍ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറഞ്ഞാല്‍
ഇയ്യോബ് 7:14
നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദര്‍ശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
യെശയ്യാവ് 22:4
അതുകൊണ്ടു ഞാന്‍ പറഞ്ഞതുഎന്നെ നോക്കരുതു; ഞാന്‍ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാന്‍ ബദ്ധപ്പെടരുതു.
വിലാപങ്ങൾ 1:16
ഇതുനിമിത്തം ഞാന്‍ കരയുന്നു; എന്റെ കണ്ണു കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദന്‍ എന്നോടു അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാല്‍ എന്റെ മക്കള്‍ നശിച്ചിരിക്കുന്നു.
വിലാപങ്ങൾ 1:17
സീയോന്‍ കൈ മലര്‍ത്തുന്നു; അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; യഹോവ യാക്കോബിന്നു അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയില്‍ മലിനയായിരിക്കുന്നു.
ദാനീയേൽ 10:16
അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില്‍ നിന്നവനോടുയജമാനനേ, ഈ ദര്‍ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
ദാനീയേൽ 10:17
അടിയന്നു യജമാനനോടു സംസാരിപ്പാന്‍ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.
ഹബക്കൂക്ക് 3:16
ഞാന്‍ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവന്‍ ജനത്തെ ആക്രമിപ്പാന്‍ പുറപ്പെടുമ്പോള്‍ കഷ്ടദിവസത്തില്‍ ഞാന്‍ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികള്‍ക്കു ഉരുക്കം തട്ടി, ഞാന്‍ നിന്ന നിലയില്‍ വിറെച്ചുപോയി.