యీ
2 ദിനവൃത്താന്തം 6:33
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേല്‍ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.
യെശയ്യാവ് 56:7
ഞാന്‍ എന്റെ വിശുദ്ധപര്‍‍വ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാര്‍‍ത്ഥനാലയത്തില്‍ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേല്‍ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികള്‍ക്കും ഉള്ള പ്രാര്‍‍ത്ഥനാലയം എന്നു വിളിക്കപ്പെടും
മത്തായി 21:13
“എന്റെ ആലയം പ്രാര്‍ത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിര്‍ക്കുംന്നു” എന്നു പറഞ്ഞു.
മർക്കോസ് 11:17
പിന്നെ അവരെ ഉപദേശിച്ചുഎന്റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തു എന്നു പറഞ്ഞു.
ലൂക്കോസ് 19:45
പിന്നെ അവന്‍ ദൈവാലയത്തില്‍ ചെന്നു വില്‍ക്കുന്നവരെ പുറത്താക്കിത്തുടങ്ങി
ലൂക്കോസ് 19:46
എന്റെ ആലയം പ്രാര്‍ത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തിര്‍ത്തു എന്നു അവരോടു പറഞ്ഞു.
യോഹന്നാൻ 2:16
അപ്പോള്‍ അവന്റെ ശിഷ്യന്മാര്‍നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഔര്‍ത്തു.
even
യിരെമ്യാവു 2:34
നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചതു. ഇവയെക്കുറിച്ചു ഒക്കെയും ഞാന്‍ ന്യായവാദം കഴിക്കും.
യിരെമ്യാവു 16:16
ഞാനോ ഇടയനായി നിന്നെ സേവിപ്പാന്‍ മടിച്ചില്ല; ദുര്‍ദ്ദിനം ഞാന്‍ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങള്‍ ഉച്ചരിച്ചതു തിരുമുമ്പില്‍ ഇരിക്കുന്നു.
യിരെമ്യാവു 16:17
നീ എനിക്കു ഭയങ്കരനാകരുതേ; അനര്‍ത്ഥദിവസത്തില്‍ എന്റെ ശരണം നീയല്ലോ.
യിരെമ്യാവു 23:24
എബ്രായർ 4:13
അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്‍യ്യമുള്ളതു.
വെളിപ്പാട് 2:18
തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുകഅഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിച്ചെയ്യുന്നതു
വെളിപ്പാട് 2:19
ഞാന്‍ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.