And with thee will I break in pieces the horse and his rider; and with thee will I break in pieces the chariot and his rider;
യിരെമ്യാവു 50:37
ബാബേല്‍, നിവാസികള്‍ ഇല്ലാതെ കലക്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും വിസ്മയത്തിന്നും ചൂളകുത്തുന്നതിന്നും വിഷയവുമായ്തീരും.
പുറപ്പാട് 15:1
മോശെയും യിസ്രായേല്‍മക്കളും അന്നു യഹോവേക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതു എന്തെന്നാല്‍ഞാന്‍ യഹോവേക്കു പാട്ടുപാടും, അവന്‍ മഹോന്നതന്‍ കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.
പുറപ്പാട് 15:21
മിര്‍യ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതുയഹോവേക്കു പാട്ടുപാടുവിന്‍ , അവന്‍ മഹോന്നതന്‍ കുതിരയെയും അതിന്മേല്‍ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 46:9
അവന്‍ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിര്‍ത്തല്‍ചെയ്യുന്നു; അവന്‍ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയുന്നു.
സങ്കീർത്തനങ്ങൾ 76:6
യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാല്‍ തേരും കുതിരയും ഗാഢനിദ്രയില്‍ വീണു.
യെഹെസ്കേൽ 39:20
ഇങ്ങനെ നിങ്ങള്‍ എന്റെ മേശയിങ്കല്‍ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
മീഖാ 5:10
അന്നാളില്‍ ഞാന്‍ നിന്റെ കുതിരകളെ നിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും നിന്റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
നാഹൂം 2:13
ഞാന്‍ നിന്റെ നേരെ വരും; ഞാന്‍ അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങള്‍ വാളിന്നു ഇരയായ്തീരും; ഞാന്‍ നിന്റെ ഇരയെ ഭൂമിയില്‍ നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേള്‍ക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
ഹഗ്ഗായി 2:22
ഞാന്‍ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാന്‍ രഥത്തെയും അതില്‍ കയറി ഔടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഔടിക്കുന്നവരും ഔരോരുത്തന്‍ താന്താന്റെ സഹോദരന്റെ വാളിനാല്‍ വീഴും.
സെഖര്യാവ് 10:5
അവര്‍ യുദ്ധത്തില്‍ ശത്രുക്കളെ വീഥികളിലെ ചേറ്റില്‍ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ടു അവര്‍ കുതിരച്ചേവകര്‍ ലജ്ജിച്ചുപോവാന്‍ തക്കവണ്ണം പൊരുതും.
സെഖര്യാവ് 12:4
അന്നാളില്‍ ഞാന്‍ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേല്‍ ഞാന്‍ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു.
വെളിപ്പാട് 19:18
കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‍വാന്‍ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാന്‍ കണ്ടു.