I will
ആമോസ് 1:3-5
3
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാല്‍ തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
4
ഞാന്‍ ഹസായേല്‍ഗൃഹത്തില്‍ ഒരു തീ അയക്കും; അതു ബെന്‍ ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
5
ഞാന്‍ ദമ്മേശെക്കിന്റെ ഔടാമ്പല്‍ തകര്‍ത്തു, ആവെന്‍ താഴ്വരയില്‍നിന്നു നിവാസിയെയും ഏദെന്‍ ഗൃഹത്തില്‍നിന്നു ചെങ്കോല്‍ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യര്‍ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Ben-hadad
1 രാജാക്കന്മാർ 15:18-20
18
അപ്പോള്‍ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കയ്യില്‍ ഏല്പിച്ചു; ആസാരാജാവു ദമ്മേശെക്കില്‍ പാര്‍ത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകന്‍ ബെന്‍ -ഹദദ് എന്ന അരാംരാജാവിന്നു അവയെ കൊടുത്തയച്ചു
19
എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മില്‍ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാന്‍ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രയേല്‍രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.
20
ബെന്‍ -ഹദദ് ആസാരാജാവിന്റെ അപേക്ഷകേട്ടു, തന്റെ സേനാപതികളെ യിസ്രായേല്‍പട്ടണങ്ങള്‍ക്കു നേരെ അയച്ചു ഈയോനും ദാനും ആബേല്‍-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
1 രാജാക്കന്മാർ 20:1-22
1
അരാംരാജാവായ ബെന്‍ -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവന്‍ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.
2
അവന്‍ യിസ്രായേല്‍രാജാവായ ആഹാബിന്റെ അടുക്കല്‍ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു
3
നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൌന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവര്‍ എന്നിങ്ങനെ ബെന്‍ -ഹദദ് പറയുന്നു എന്നു പറയിച്ചു.
4
അതിന്നു യിസ്രായേല്‍രാജാവുഎന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.
5
ദൂതന്മാര്‍ വീണ്ടും വന്നുബെന്‍ -ഹദദ് ഇപ്രകാരം പറയുന്നുനിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ;
6
നാളെ ഈ നേരത്തു ഞാന്‍ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കല്‍ അയക്കും; അവര്‍ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.
7
അപ്പോള്‍ യിസ്രായേല്‍രാജാവു ദേശത്തുള്ള എല്ലാമൂപ്പന്മാരെയും വരുത്തിഅവന്‍ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിന്‍ ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവന്‍ ആളയച്ചു ചോദിച്ചു; എന്നാല്‍ ഞാന്‍ വിരോധിച്ചില്ല എന്നു പറഞ്ഞു.
8
എല്ലാമൂപ്പന്മാരും സകലജനവും അവനോടുനീ കേള്‍ക്കരുതു, സമ്മതിക്കയും അരുതു എന്നു പറഞ്ഞു.
9
ആകയാല്‍ അവന്‍ ബെന്‍ -ഹദദിന്റെ ദൂതന്മാരോടുനിങ്ങള്‍ എന്റെ യജമാനനായ രാജാവിനോടുനീ ആദ്യം അടിയന്റെ അടുക്കല്‍ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാല്‍ ഈ കാര്യം എനിക്കു ചെയ്‍വാന്‍ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്നു ഈ മറുപടി ബോധിപ്പിച്ചു
10
ബെന്‍ -ഹദദ് അവന്റെ അടുക്കല്‍ ആളയച്ചുഎന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈകൂ ഔരോ പിടിവാരുവാന്‍ ശമര്യയിലെ പൊടി മതിയാകുമെങ്കില്‍ ദേവന്മാര്‍ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു.
11
അതിന്നു യിസ്രായേല്‍രാജാവുവാള്‍ അരെക്കു കെട്ടുന്നവന്‍ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിന്‍ എന്നു ഉത്തരം പറഞ്ഞു.
12
എന്നാല്‍ അവനും രാജാക്കന്മാരും മണിപ്പന്തലില്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടുഒരുങ്ങിക്കൊള്‍വിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.
13
എന്നാല്‍ ഒരു പ്രവാചകന്‍ യിസ്രായേല്‍ രാജാവായ ആഹാബിന്റെ അടുക്കല്‍ വന്നുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാന്‍ ഇന്നു അതിനെ നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.
14
ആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവന്‍ ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആര്‍ പട തുടങ്ങേണം എന്നു ചോദിച്ചതിന്നുനീ തന്നേ എന്നു അവന്‍ ഉത്തരം പറഞ്ഞു.
15
അവന്‍ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവന്‍ യിസ്രായേല്‍മക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേര്‍ എന്നു കണ്ടു.
16
അവര്‍ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാല്‍ ബെന്‍ -ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലില്‍ കുടിച്ചുമത്തനായിരുന്നു.
17
ദേശാധിപതികളുടെ ബാല്യക്കാര്‍ ആദ്യം പുറപ്പെട്ടു; ബെന്‍ -ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയില്‍ നിന്നു ആളുകള്‍ വരുന്നുണ്ടെന്നു അറിവുകിട്ടി.
18
അപ്പോള്‍ അവന്‍ അവര്‍ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍ ; അവര്‍ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍ എന്നു കല്പിച്ചു.
19
പട്ടണത്തില്‍നിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടര്‍ന്നുപോന്ന സൈന്യവും ആയിരുന്നു.
20
അവര്‍ ഔരോരുത്തന്‍ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യര്‍ ഔടിപ്പോയി; യിസ്രായേല്‍ അവരെ പിന്തുടര്‍ന്നു; അരാം രാജാവായ ബെന്‍ -ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.
21
പിന്നെ യിസ്രായേല്‍രാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.
22
അതിന്റെ ശേഷം ആ പ്രവാചകന്‍ യിസ്രായേല്‍ രാജാവിന്റെ അടുക്കല്‍ ചെന്നു അവനോടുധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊള്‍ക; ഇനിയത്തെ ആണ്ടില്‍ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
2 രാജാക്കന്മാർ 13:5
യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവര്‍ അരാമ്യരുടെ അധികാരത്തില്‍നിന്നു ഒഴിഞ്ഞുപോയി; യിസ്രായേല്‍മക്കള്‍ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളില്‍ വസിപ്പാന്‍ സംഗതിവന്നു.