him that offereth
യിരെമ്യാവു 48:7
എദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുതേമാനില്‍ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?
സംഖ്യാപുസ്തകം 22:40
ബാലാക്‍ കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാര്‍ക്കും കൊടുത്തയച്ചു.
സംഖ്യാപുസ്തകം 22:41
പിറ്റെന്നാള്‍ ബാലാക്‍ ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവന്‍ ജനത്തിന്റെ ഒരു അറ്റം കണ്ടു.
സംഖ്യാപുസ്തകം 28:14
അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീന്‍ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നില്‍ ഒന്നും കുഞ്ഞാടൊന്നിന്നു കാല്‍ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.
സംഖ്യാപുസ്തകം 28:28-30
28
അവയുടെ ഭോജനയാഗമായി എണ്ണചേര്‍ത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
29
ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും
30
നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഒരു കോലാട്ടുകൊറ്റനും വേണം.
യെശയ്യാവ് 15:2
ബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളില്‍ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.
യെശയ്യാവ് 16:12
പിന്നെ മോവാബ് പൂജാഗിരിയില്‍ ചെന്നു പാടുപെട്ടു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിപ്പാന്‍ കടന്നാല്‍ അവന്‍ കൃതാര്‍ത്ഥനാകയില്ല.